ശ്രീകാര്യം : കുഞ്ഞുങ്ങൾക്ക് വിഷു കൈനീട്ടം നൽകുന്നത് പോലും രാഷ്ട്രീയവത്കരിക്കുന്നവർ പൊട്ടക്കിണറ്റിലെ തവളകളാണെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി.
ബിജെപി കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ ബൂത്ത് തല പ്രവർത്തകരുടെ സംഗമത്തിൽ വിഷു കൈനീട്ടം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപി എം പി വാഹനത്തിലിരുന്ന് വിഷു കൈ നീട്ടം കൊടുത്തതും വാങ്ങിയവർ അദ്ദേഹത്തിന്റെ കാൽ വന്ദിച്ചതും വിവാദമായിരുന്നു. വാഹനത്തിലിരുന്ന് തന്നെ കൈനീട്ടം നല്കിയതാണ് വിവാദമായത്
ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ബി.ജി.വിഷ്ണു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ചെമ്പഴന്തി ഉദയൻ തുടങ്ങിയവർ പങ്കെടുത്തു.