ഇ​രു​പ​തു വർഷം പിന്നിടുമ്പോഴും മങ്ങാതെ വൈ​ക്കോ​ലി​ൽ തീ​ർ​ത്ത തി​രു​വ​ത്താ​ഴ​ ശില്പം;  ശ്രീ​കു​മാ​ർ ആ​മ്പ​ല്ലൂ​ർ എന്ന കലാകാരന്‍റെ സ്വപ്നം  ഇങ്ങനെ…


ലീ​മ തോ​മ​സ്
തൃ​ശൂ​ർ: ശ്രീ​കു​മാ​ർ ആ​ന്പ​ല്ലൂ​ർ എ​ന്ന ക​ലാ​കാ​ര​ൻ വൈ​ക്കോ​ലി​ൽ തീ​ർ​ത്ത തി​രു​വ​ത്താ​ഴ ശി​ല്പം തൃ​ശൂ​ർ മൃ​ഗ​ശാ​ല ആ​ർ​ട്ട് ഗാ​ല​റി​യി​ൽ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യി​ട്ട് ഈ ​ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ഇ​രു​പ​തു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. ഇ​ത്ര​യും വ​ർ​ഷ​മാ​യി​ട്ടും ഈ ​വൈ​ക്കോ​ൽ ശി​ല്പ​ത്തി​നു യാ​തൊ​രു മ​ങ്ങ​ലും വന്നിട്ടി​ല്ല.

എ​ട്ട​ടി നീ​ള​വും നാ​ല​ടി വീ​തി​യു​മു​ള്ള ശി​ല്പം ആ​റുമാ​സം സ​മ​യ​മെ​ടു​ത്താ​ണ് ശ്രീ​കു​മാ​ർ നി​ർ​മി​ച്ച​ത്. ട്രീ​റ്റ് ചെ​യ്തെ​ടു​ത്ത വൈ​ക്കോ​ലാ​യ​തി​നാ​ൽ എ​ത്ര കാ​ലം വേ​ണ​മെ​ങ്കി​ലും കേ​ടു​കൂ​ടാ​തെ​യി​രി​ക്കും.

അ​ന്ന് ആ​ർ​ട്ട് ഗാ​ല​റി​ക്കു സൗ​ജ​ന്യ​മാ​യാ​ണ് ശ്രീ​കു​മാ​ർ ശി​ല്പം ന​ൽ​കി​യ​ത്.ഈ​ർ​ക്കി​ലി ശി​ല്പനി​ർ​മാ​ണ​ത്തി​ലൂ​ടെ ശ്രീ​കു​മാ​ർ പ്ര​ശ​സ്ത​നാ​ണ്.

യൂ​ണി​വേ​ഴ്സ​ൽ റിക്കാർഡ് ഫോ​റ​ത്തി​ന്‍റെ വേ​ൾ​ഡ് റിക്കാർ ഡ്സ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ​ർ​ക്കി​ലി ശി​ല്പ​ങ്ങ​ൾ​ക്കു ല​ഭി​ച്ചി​ട്ടു​ണ്ട്. കോ​ക്ക​ന​ട്ട് ഡെ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ നാ​ഷ​ണ​ൽ അ​വാ​ർ​ഡും ഈ​ർ​ക്കി​ലി ശി​ല്പ​ങ്ങ​ൾ​ക്കു ല​ഭി​ച്ചു.

ക്ഷേ​ത്രം, പ​ള്ളി, കാ​ള​വ​ണ്ടി, പ​ട്ടാ​ള​ക്കാ​ര​ൻ തു​ട​ങ്ങി എ​ന്തു വി​ഷ​യ​വും ശ്രീ​കു​മാ​ർ ഈ​ർ​ക്കി​ലി ശി​ല്പ​ങ്ങ​ളാ​ക്കും. അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ​യും മു​ൻ പ്ര​ധാ​ന​മ​ന്ത്രി വാ​ജ്പേ​യി​യു​ടെ​യും വൈ​ക്കോ​ൽ ശി​ല്പ​ങ്ങ​ളു​ണ്ടാ​ക്കി അ​വ​ർ​ക്കു സ​മ്മാ​നി​ച്ച​തു ജീ​വി​ത​ത്തി​ലെ വ​ലി​യ ഭാ​ഗ്യ​മാ​യി ശ്രീ​കു​മാ​ർ കാ​ണു​ന്നു.

യേ​ശു​ദാ​സി​ന് ഈ​ർ​ക്കി​ലി കൊ​ണ്ട് ഗ്രാ​മഫോ​ണ്‍ ഉ​ണ്ടാ​ക്കി സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്.നൂ​റി​ൽ കൂ​ടു​ത​ൽ ശി​ല്പ​ങ്ങ​ൾ ശ്രീ​കു​മാ​ർ ഉ​ണ്ടാ​ക്കിക്ക​ഴി​ഞ്ഞു. മു​പ്പ​തോ​ളം ശി​ല്പ​ങ്ങ​ൾ വീ​ട്ടി​ൽത​ന്നെ പ​ക​ൽ മ്യൂ​സി​യ​മാ​ക്കി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്.

ത​ന്‍റെ ശി​ല്പ​ങ്ങ​ളൊ​ന്നും ശ്രീ​കു​മാ​ർ അ​ധി​കം വി​ല്പ​ന​യ്ക്കു വ​യ്ക്കു​ന്നി​ല്ല.​ കാ​ര​ണം, അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ലി​യൊ​രു സ്വ​പ്ന​മാ​ണ് ഒ​രു അ​പൂ​ർ​വ ക​ലാ മ്യൂ​സി​യം തൃ​ശൂ​രി​ൽ വേ​ണ​മെ​ന്നത്.

ത​ന്‍റെ ആ​ഗ്ര​ഹം നി​റ​വേ​റി​യാ​ൽ വ്യ​ത്യ​സ്ത​മാ​യ ശി​ല്പ​ങ്ങ​ൾ​ക്കും ശി​ല്പി​ക​ൾ​ക്കും കി​ട്ടു​ന്ന വ​ലി​യ പ്രോ​ത്സാ​ഹ​നം മാ​ത്ര​മ​ല്ല ന​മ്മു​ടെ നാ​ടി​ന്‍റെ അ​ഭി​മാ​ന​ സ്തം​ഭ​മാ​യും അ​തു മാ​റു​മെ​ന്നു ശ്രീ​കു​മാ​ർ പ​റ​യു​ന്നു.

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ തൃ​ശൂ​രി​ലെ മ്യൂസി​യം പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​കു​ന്പോ​ൾ ത​ന്നെ​പ്പോലു​ള്ള ഒ​രു​പാ​ട് ക​ലാ​കാ​രന്മാ​രു​ടെ അ​പൂ​ർ​വ സൃ​ഷ്ടി​ക​ൾ ന​ഷ്ട​പ്പെ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ ഒ​രി​ട​മാ​കു​മെ​ന്നു ശ്രീകുമാർ വി​ശ്വ​സി​ക്കു​ന്നു.

അ​ങ്ങ​നെ വ​ന്നാ​ൽ ത​ന്‍റെ ശി​ല്പ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി കൊ​ടു​ക്കാ​നും ത​യാ​റാ​ണെ​ന്നു ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. ഈ ​ആ​ഗ്ര​ഹ​ത്താ​ലാ​ണ് ശ്രീ​കു​മാ​ർ ശി​ല്പ​ങ്ങ​ൾ സൂ​ക്ഷി​ച്ചുവ​ച്ചി​രി​ക്കു​ന്ന​ത്.

അ​പ്പോ​ളോ ട​യേ​ഴ്സി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ശ്രീ​കു​മാ​ർ വി​ര​മി​ച്ചശേ​ഷം ത​ന്‍റെ സ​മ​യം ശി​ല്പനി​ർ​മാ​ണ​ത്തി​നും ക​ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി മാ​റ്റിവ​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment