ഒരു വര്‍ഷം 50-60 സിനിമ ഇറങ്ങുന്ന സാഹചര്യത്തില്‍ നിന്നും ഇന്ന് ഏറെ വ്യത്യാസം വന്നിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവിനെക്കുറിച്ച് ഒരു പ്രവാചകനെ പോലെ പറഞ്ഞതല്ല ഞാന്‍.
ആ സന്ദര്‍ഭത്തില്‍ പ്രസക്തമായ ഒരു കാര്യം തന്നെയാണ് പറഞ്ഞത്. കഥയും കഴിവും തന്നെയാണ് എന്നും മുന്നില്‍ നില്‍ക്കുന്നത്.
കഴിവുള്ളവര്‍ക്ക് അനേകം അവസരങ്ങള്‍ ലഭിക്കും. കണ്ടന്റാണ് ഇപ്പോള്‍ വേണ്ടത്. അതിനു തന്നെയാണ് പ്രാമുഖ്യം.
ഇനിയുള്ള കാലം തിയറ്ററുകള്‍ക്കും സാറ്റലൈറ്റ് പാര്‍ട്ട്ണര്‍മാര്‍ക്കും ഡിജിറ്റര്‍ പാര്‍ട്ട്ണര്‍മാര്‍ക്കും സിനിമകള്‍ കൂടുതലായി വേണ്ടിവരും.
നൂറു ദിവസം തിയറ്ററുകളില്‍ സിനിമ ഓടുന്ന പ്രതിഭാസം തന്നെ ഇല്ലാതായേക്കാം. പകരം പലവിധത്തിലുള്ള മാധ്യമങ്ങളിലൂടെ സിനിമ പ്രേക്ഷകരിലേക്കെത്തും.
കഴിവിനും അഭിനേതാക്കള്‍ക്കും കഥയ്ക്കുമാണ് ഇനി പ്രാധാന്യം വരിക. കുറച്ചു നാള് കൂടി മുന്നോട്ട് ഇങ്ങനെ തന്നെ പോകും.
അതിനു ശേഷം ഹോളിവുഡിലൊക്കെ കണ്ടുവരുന്ന രീതി ഇവിടെയും സ്വീകരിക്കപ്പെടും.