ന്യൂഡൽഹി: കോവിഡ് നാലാം തരംഗ ഭീഷണിക്കിടെ രാജ്യത്ത് ആശങ്ക വർധിപ്പിച്ച് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,183 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളിൽ 89.8 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.
രാജ്യത്ത് മരണനിരക്കും കുത്തനെ ഉയർന്നിട്ടുണ്ട്. 214 പേരാണ് പുതിയതായി കോവിഡ് ബാധിച്ച് മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു.
കഴിഞ്ഞ ദിവസം 0.31 ശതമാനമായിരുന്നത് ഇന്ന് 0.83 ശതമാനമായാണ് ഉയർന്നത്. രാജ്യത്ത് നിലവിൽ 11,542 പേരാണ് ചികിത്സയിൽ കഴിയുന്നത്.
അതേസമയം, രാജ്യത്ത് ഡൽഹിയിലാണ് ആശങ്കയായി കോവിഡ് കേസുകൾ വർധിക്കുന്നത്. ഞായറാഴ്ച മാത്രം 517 പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
4.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡൽഹിയിൽ മാസ്ക് ധരിക്കുന്നത് കർശനമാക്കാൻ ഒരുങ്ങുകയാണ് അധികൃതർ.