ഇക്കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യന്‍ സിനിമാ ലോകവും ബോളിവുഡും ഒരുപോലെ കാത്തിരുന്ന രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹം.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും ഏപ്രില്‍14 ന് ബാന്ദ്രയിലെ പാലി ഹില്‍സിലെ രണ്‍ബീറിന്റെ വസതിയിലായിരുന്നു വിവാഹം.
രണ്‍ബീറിന്റെയും ആലിയയുടേയും വിവാഹാഘോഷം കഴിയുന്നതിന് മുമ്പെ മറ്റൊരു കല്യാണ വാര്‍ത്ത ബോളിവുഡ് കോളങ്ങളില്‍ ഇടംപിടിക്കുകയാണ്.
രണ്‍ബീറിന്റെ പിതൃസഹോദര പുത്രിയും ബോളിവുഡ് താരറാണിയുമായ കരിഷ്മ കപൂറിന്റെ വിവാഹവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
നടി തന്നെയാണ് വിവാഹ വാർത്ത പങ്കുവച്ചിരിക്കുന്നത്. ഇതോടെ നടിക്ക് ആശംസയുമായി സുഹൃത്തുക്കളും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.
പഞ്ചാബി വിവാഹത്തോടനുബന്ധിച്ചുളള ഒരു ചടങ്ങാണ് കലീറ. വിശ്വാസപ്രകാരം വധുവിന്റെ കൈയില്‍ അണിഞ്ഞിരിക്കുന്ന കലീറ ആര്‍ക്കാണോ ലഭിക്കുന്നത് അവരുടെ വിവാഹമായിരിക്കും അടുത്തത് എന്നാണ്.
വിവാഹ ദിവസം നവവധു തന്റെ അവിവാഹിതരായ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും അടുത്ത് പോയി വളകള്‍ കിലുക്കും.
ഇവിടെ ആലിയയുടെ കലീറ ലഭിച്ചിരിക്കുന്നതു കരീഷ്മ കപൂറിനാണ്. ഈ ചിത്രം നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് താരത്തിന്റെ വിവാഹം വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്.
ഇന്‍സ്റ്റഗ്രാം/റിയാലിറ്റി എന്ന കുറിപ്പോടെയാണ് കരിഷ്മ ചിത്രങ്ങള്‍ പങ്കുവെച്ചത്. കലീറ തനിക്ക് മുകളിലാണ് വീണതെന്നും കരിഷ്മ പറയുന്നുണ്ട്.
നടിയിടെ കുറിപ്പും ചിത്രവും വൈറല്‍ ആയിട്ടുണ്ട്. രണ്ടാമതും വിവാഹം കഴിക്കുന്നുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. രണ്‍ബീര്‍ ആലിയ വിവാഹത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത് കരിഷ്മ ആയിരുന്നു.
നടിയുടെ ഗെറ്റപ്പും ഫാഷനുമെല്ലാം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുണ്ട്. സിമ്പിള്‍ ലുക്കില്‍ സ്റ്റൈലീഷായിട്ടാണ് കരിഷ്മ ചടങ്ങിനെത്തിയത്.
സഞ്ജയ് കപൂറായിരുന്നു നടിയുടെ ഭര്‍ത്താവ്. 2003-ല്‍ വിവാഹിതരായ ഇവര്‍ 2016-ല്‍ വിവാഹ മോചിതരായി. നീണ്ട 13 വര്‍ഷത്തെ ദാമ്പത്യ ജീവിതമായിരുന്നു ഇരുവരും അവസാനിപ്പിച്ചത്.
പിന്നീട് പ്രിയ സച്ചിദേവിനെ സഞ്ജയ് കപൂര്‍ വിവാഹം കഴിച്ചു. കരിഷ്മയ്ക്കും സഞ്ജയ്ക്കും രണ്ട് മക്കളുണ്ട്. വിവാഹമോചനത്തിന് ശേഷം അമ്മയ്ക്കൊപ്പമാണ് ഇരുവരും കഴിയുന്നത്..
ബോളിവുഡ് പ്രണയ ഗോസിപ്പുകളില്‍ അധികം ഇടംപിടിക്കാത്ത താരമാണ് കരീഷ്മ കപൂര്‍. അഭിഷേക് ബച്ചനും നടിയും തമ്മിലുള്ള ബന്ധം ഒഴികെ മറ്റൊരു ഗോസിപ്പ് വാര്‍ത്തയും നടിയുടെ പേരിനോടൊപ്പം ഇടംപിടിച്ചിട്ടില്ല.
വിവാഹം വരെ എത്തിയ ബന്ധമായിരുന്നു ഇത്. നിശ്ചയത്തിന് ശേഷം കല്യാണം വേണ്ടെന്നു വയ്ക്കുകയായിരുന്നു. പിന്നീട് മറ്റൊരു പ്രണയം നടിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.