അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു പാർവതിയുമായുള്ള വിവാഹം. പാർവതിയായിരുന്നു അന്ന് എന്നേക്കാൾ സിനിമയിൽ തിളങ്ങി നിന്നിരുന്നത്. ഒരുപാട് പേർ എന്നോട് ചോദിച്ചിട്ടുണ്ട്.
എന്തിനാടാ ആ പെണ്ണിന്റെ ഭാവികൂടി കളയുന്നതെന്ന്. തുടക്കംമുതൽ പാർവതിയുമായി ഉണ്ടായിരുന്നത് ശക്തമായ പ്രണയം തന്നെയായിരുന്നു.
പാർവതിയോട് ഇനി അഭിനയിക്കേണ്ട എന്ന് ഞാൻ പറഞ്ഞിട്ടില്ല. അവൾ തന്നെയാണ് ഇനി അഭിനയിക്കുന്നില്ലെന്ന തീരുമാനം എടുത്തത്.
ഒരു കുടുംബത്തിലെ ഭാര്യയും ഭർത്താവും ജോലിക്ക് പോയാൽ ആ കുടുംബത്തിൽ സന്തോഷമുണ്ടാകില്ല. സിനിമയിൽ ഒട്ടും സാധ്യമാകില്ല.
രണ്ടുപേർക്കും പലയിടത്തായിരിക്കും ഷൂട്ടിംഗ്. അതിനിടയിൽ വല്ലപ്പോഴും ആയിരിക്കും കാണുക. കുട്ടികളെയും ഇത് വല്ലാതെ ബാധിക്കും.
ദുർബല ഹൃദയനായിട്ടുള്ള ആളാണ് ഞാൻ. കുറച്ച് കാലം സിനിമയില്ലാതെ ഇരുന്നപ്പോൾ സ്ഥിരമായി വിളിക്കുന്നവർപോലും അകലം പാലിച്ചത് എന്നെ വിഷമിപ്പിച്ചിരുന്നു. -ജയറാം