ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ വിവിധ അപകടങ്ങളിൽപ്പെട്ട് ചികിത്സയിൽ കഴിയവേ മരണപ്പെടൂന്നവരുടെ മൃതദേഹങ്ങൾ പോലീസ് ഇൻക്വസ്റ്റ് നടത്താൻ കോവിഡ് മാനദണ്ഡം പാലിക്കണ്ടായെന്ന് നിർദ്ദേശം നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ.
അപകടങ്ങളിൽപ്പെട്ട് മരണപ്പെടുന്നവരുടെ കോവിഡ് പരിശോധനാ ഫലം യഥാസമയം ലഭിക്കാത്തതിനാൽ പോലീസ് ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്താൻ 24 മണിക്കൂർ കാത്തിരിക്കേണ്ടി വരുമെന്ന് തിങ്കളാഴ്ച രാഷ്്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ, മാസ്ക് ധരിക്കുന്ന കാര്യത്തിൽ പ്പോലും, ബന്ധപ്പെട്ട അധികൃതർ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മൃതദേഹം പോലീസ് ഇൻക്വസ്റ്റ് ചെയ്യാൻ കോവിഡ് മാനദണ്ഡം പാലിക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ടവർക്ക് ഇന്നു തന്നെ നിർദ്ദേശം നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് രാഷ്ട്രദീപികയോട് പറഞ്ഞു.
അതിനാൽ ഇനി മുതൽ അപകടങ്ങളിൽപ്പെട്ട് ചികിത്സയിൽ കഴിയവേ മരണപ്പെട്ടാൽ ഉടൻതന്നെ ബന്ധപ്പെട്ട പോലീസിനു ഇൻക്വസ്റ്റ് നടത്താൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു