യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ  കീ​വി​ൽ ഒ​മ്പ​ത് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി; ശരീരത്തിൽ മ​ർ​ദ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​യ പാ​ടു​ക​ൾ

കീ​വ്: യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ലെ ബൊ​റോ​ദി​യ​ങ്ക ന​ഗ​ര​ത്തി​ൽ നി​ന്ന് ഒ​മ്പ​തു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​വ​ർ ക്രൂ​ര​മാ​യ മ​ർ​ദ​ന​ങ്ങ​ൾ​ക്കി​ര​യാ​ക്ക​പ്പെ​ട്ട​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ൾ മൃ​ത​ദേ​ഹ​ങ്ങ​ളി​ലു​ണ്ട്.

പ​തി​ന​ഞ്ചു​കാ​രി​യു​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ​യാ​ണ് ഒ​രു കു​ഴി​മാ​ട​ത്തി​ൽ അ​ട​ക്കി​യ​ത്. മ​റ്റൊ​ന്നി​ൽ ആ​റു​പേ രെ​യും. സി​വി​ലി​യ​ൻ​മാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നും നി​രാ​യു​ധ​രാ​യ ഇ​വ​ർ​ക്കെ​തി​രെ റ​ഷ്യ​ൻ സേ​ന വെ​ടി യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മു​തി​ർ​ന്ന യു​ക്രെ​യ്ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

അ​ധി​നി​വേ​ശ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ കീ​വ് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു റ​ഷ്യ​യു​ടെ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രെ കൂ​ട്ട​മാ​യി അ​ട​ക്കം​ചെ​യ്ത കു​ഴി​മാ​ട​ങ്ങ​ൾ അ​ടു​ത്തി​ടെ കി​യ​വി​ലെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment