സങ്കടത്തെക്കാളേറെ രോഷം തോന്നിയത് സോഷ്യല്‍ മീഡിയയിലെ ചില കമന്റുകളാണ്. അമ്മ (കെപിഎസി ലളിത) മരിച്ചു കിടക്കുമ്പോള്‍ ചില മനുഷ്യത്വമില്ലായ്മകള്‍ നടന്നിരുന്നു.
സോഷ്യല്‍മീഡിയ വന്നതോടെ സ്വാകാര്യത നഷ്ടമായി. മരിച്ചു കിടക്കുന്നവര്‍ക്ക് പോലും സമാധാനം കൊടുക്കില്ല. കൈയില്‍ മൊബൈലുമായിട്ടാണ് എത്തുന്നത്.
കണ്ടാല്‍ തൊഴുത് നില്‍ക്കുകയാണെന്ന് തോന്നും. പക്ഷേ വിഡിയോയും ഫോട്ടോയും എടുക്കുകയാണ്. മരിച്ചു കിടക്കുന്ന മുഖം ഫോട്ടോ എടുത്തിട്ട് അത് ഗ്രൂപ്പുകളില്‍ പോസ്റ്റു ചെയ്യുമ്പോള്‍ എന്ത് ആനന്ദമാണ് കിട്ടുക.
പൊതുദര്‍ശന സമയത്തും ഞാന്‍ നോക്കി നില്ക്കുമ്പോള് ഇതുപോലെയൊരു സംഭവം നടന്നിരുന്നു. ഒരുത്തന് രണ്ടു കസേരയിട്ട് അതിന്റെ മുകളില്‍ കയറി നിന്ന് മൊബൈലില്‍ പടമെടുക്കുകയാണ്.
എന്തൊരു മാനസികാവസ്ഥയാണിത്. അമ്മയുടെ അവസാന കാലത്തെ ഫോട്ടോ പ്രചരിപ്പിച്ച് രസം കണ്ടെത്തിയ മനുഷ്യത്വമില്ലാത്തവരും ഒരുപാടുണ്ട്. -മഞ്ജു പിള്ള