നേമം : വയോധികയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപപ്രവേശിപ്പിച്ചു. പാപ്പനംകോട് ഇഞ്ചിപ്പുല്ലുവിള ഗിരിജ നിവാസില്‍ ഗിരിജ എസ്. നായര്‍ (66) ആണ് മരിച്ചത്.
ഭര്‍ത്താവ് റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥന് സദാശിവന് നായര്‍ (68) ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു.
സദാശിവന്നായര് ബാത്ത് റൂമിലെ ഹീറ്ററില്‍ നിന്നും കരണ്ട് ശരീരത്തിലേയ്ക്ക് കടത്തിവിട്ടും കൈയിലെ ഞരമ്പ് മുറിച്ചുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വീടിന് സമീപത്ത് താമസിക്കുന്ന മകന് ഡോ.അജിത് കുമാര്‍ ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോള്‍ വാതില്‍ കുറ്റിയിട്ടിരിക്കുകയായിരുന്നു.
സംശയം തോന്നിയ മകന് അയല്‍വാസികളെയുംകൂട്ടി വാതില്‍ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് ഗിരിജയെ മരിച്ച നിലയിലും സദാശിവന് നായരെ ബാത്ത് റൂമില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടത്.
മെയിന്‍ സ്വിച്ച് ഓഫ് ചെയ്തതിനുശേഷം സദാശിവന് നായരെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍കോളജ് ആശുപത്രിയിലേയ്ക്കും മാറ്റിയത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവര്‍ ഈ വീട്ടിലാണ് താമസിക്കുന്നത്.രോഗബാധിതയായി ഗിരിജ രണ്ടുവര്‍ഷമായി കിടപ്പിലായിരുന്നു.
ഗിരിജയെ കൊലപ്പെടുത്തിയശേഷം സദാശിവന്നായര് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. നേമം പോലീസിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി.
മക്കൾ:ഡോ.അജിത്,അജിത, മരുമക്കള്‍: ഡോ. രജനിദാസ്, ആര്‍സി.ബിജു.(എഫ്സിഐ)