ശ്രീനഗർ: ജമ്മു കാഷ്മീരിലെ സുന്ജ്വാന് മേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ. ഒരു സൈനികന് വീരമൃത്യു വരിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുന്ജ്വാന് മേഖലയിലെ സൈനിക ക്യാമ്പിന് സമീപത്തായിരുന്നു ഏറ്റുമുട്ടല്‍ എന്നാണ് റിപ്പോര്‍ട്ടുകൾ.
വീട് വളഞ്ഞ് സേന
സുന്‍ജ്വാനിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സേനയ്ക്ക് ഈ വീട് വളയാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിവരം.
സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. രണ്ടു ഭീകരരെ വധിച്ചതായാണ് റിപ്പോർട്ടുകൾ. ഇന്നു പുലർച്ചെ നാലരയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
സിആര്‍പിഎഫും കാഷ്മീർ പോലീസും പ്രദേശത്ത് നടത്തിയ തെരച്ചിലിനിടെ ആയിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് ജമ്മു സോണിലെ എഡിജിപി മുകേഷ് സിംഗ് അറിയിച്ചു.
ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യുവരിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. ജവാന്മാർ സഞ്ചരിച്ച ബസിനു നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.
രഹസ്യവിവരം
പ്രധാനമന്ത്രി ജമ്മു സന്ദർശിക്കാനിരിക്കുന്നതിന്റെ രണ്ടു ദിവസങ്ങൾക്കു മുൻപുണ്ടായ ആക്രമണത്തിൽ സുരക്ഷാ സേന ജാഗ്രതയിലാണ്. ഞായറാഴ്ചയാണ് പ്രധാനമന്ത്രിയുടെ കാഷ്മീർ സന്ദർശനം.
ജമ്മു നഗരത്തിലെ സുൻജ്വാൻ കന്റോൺമെന്റ് മേഖലയിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിനെത്തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. നഗരത്തിൽ ആക്രമണം നടത്താൻ ഭീകരർ ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു.
രണ്ടു ഭീകരർ തമ്പടിച്ചിട്ടുണ്ടെന്നായിരുന്നു വിവരം. ഇതേത്തുടർന്നായിരുന്നു തിരച്ചിൽ. സിഐഎസ്എഫിന്റെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ് വീരമൃത്യു വരിച്ചത്.
2018 ഫെബ്രുവരിയിലും മേഖലയിൽ ഭീകരർ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ മാസം മുതൽ കാഷ്മീർ താഴ്വരയിൽ ഭീകരാക്രമണങ്ങള്‍ വർധിച്ചിട്ടുണ്ട്.
ഇന്നലെ ബാരാമുല്ല ജില്ലയിൽ ഭീകരസംഘടനയായ ലഷ്കറെ തോയ്ബയുടെ മുതിർന്ന കമാൻഡർ ഉൾപ്പെടെ നാലുപേരെ സുരക്ഷാ സേന വധിച്ചിരുന്നു.
ഇവിടെയും ഏറ്റുമുട്ടൽ തുടരുന്നു. കൂടുതൽ ഭീകരർ പ്രദേശത്തുണ്ടെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തൽ.