ആര്‍ക്കും അറിയാത്ത കാര്യം എന്ന് പറഞ്ഞാല്‍ ഞാന്‍ വീട്ടില്‍ ഭയങ്കര സീരിയസാണ്. പുറമെ കോമഡി വേഷങ്ങളും ഒക്കെ ചെയ്യുന്നത് കൊണ്ട് ഞാന്‍ എപ്പോഴും തമാശ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരാളാണെന്ന് ആളുകള്‍ വിചാരിക്കും.
പക്ഷെ, വീട്ടില്‍ പോകുമ്പോള്‍ ഞാന്‍ ഭയങ്കര സീരിയസായിട്ടുള്ള ഒരാളാണ്. ശരിക്കും പറഞ്ഞാല്‍ അമ്മയ്ക്കൊക്കെ എന്നോട് എന്തെങ്കിലും വന്ന് പറയാന്‍ തന്നെ പേടിയാണ്.
കാരണം എല്ലാ പ്രഷറും കാരണം ഞാന്‍ പൊട്ടിത്തെറിക്കുന്ന സ്ഥലം അവിടെയാണ്. നിങ്ങക്കൊന്ന് മനസിലാക്കിക്കൂടേ, എന്നാണ് ഞാന്‍ പലപ്പോഴും ചോദിക്കുക.
പിന്നെ ഞാന്‍ വിചാരിക്കും അമ്മയ്ക്ക് എന്നെ മനസിലാകുമെന്ന്. പിന്നെ ഞാന്‍ തന്നെ തിരിച്ച് അവിടെ പോയി എല്ലാം കോംപ്രമൈസ് ചെയ്ത് എടുക്കാറാണ്. അവരെന്ത് പിഴച്ചു, എന്ന് ഞാന്‍ വിചാരിക്കും.
നമ്മള് എന്ത് പറഞ്ഞാലും നമ്മളെ വിട്ട് പോകാത്ത ഒരാള്‍ എന്നതുകൊണ്ടാണ് അമ്മയോട് എപ്പോഴും ചൂടാകുന്നത്. –സുരഭി ലക്ഷ്മി