തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി കൂടുതൽ മദ്യശാലകൾ തുറക്കാനുള്ള നടപടികളുമായി സർക്കാർ.
സംസ്ഥാനത്താകെ 68 ബിവറേജസ് ഷോപ്പുകൾ ഘട്ടംഘട്ടമായി തുറക്കാനുള്ള ബിവറേജസ് കോർപറേഷൻ നിർദേശത്തിനു സർക്കാർ അനുമതി നൽകി.
എറണാകുളം, ഇടുക്കി ജില്ലകളിൽ എട്ടു വീതം ബിവറേജസ് ഔട്ട്ലെറ്റുകളാണു തുറക്കുക. മറ്റു ജില്ലകളിൽ തുറക്കുന്ന മദ്യവിൽപ്പന ശാലകളുടെ എണ്ണം ചുവടെ:
കൊല്ലം, കോട്ടയം, പാലക്കാട്, കോഴിക്കോട്- ആറു വീതം, തിരുവനന്തപുരം, തൃശൂർ അഞ്ചു വീതം, ആലപ്പുഴ, വയനാട്, കണ്ണൂർ- നാലു വീതം, മലപ്പുറം- മൂന്ന്. കാസർഗോഡ്- രണ്ട്, പത്തനംതിട്ട- ഒന്ന്.