മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന മുംബൈ ഇന്ത്യൻസിന്റെ പ്രശ്നം ടീമിനുള്ളിൽ ഒത്തൊരുമ ഇല്ലാത്തതാണെന്ന് മുൻ താരം ക്രിസ് ലിൻ. 11 അംഗ ടീം എന്നതിനു പകരം 11 കളിക്കാരുടെ സംഘം മാത്രമാണ് മുംബൈ ഇപ്പോൾ എന്നും ലിൻ കുറ്റപ്പെടുത്തി.
രണ്ട് സീസണ് മുന്പ് മുംബൈ ഐഎസ്എല്ലിലെ അഞ്ചാം കിരീടം സ്വന്തമാക്കിയപ്പോൾ ഓരോ കളിക്കാരും എങ്ങനെ സ്വയം മെച്ചപ്പെടുത്താമെന്ന ആലോചനയും ചർച്ചയുമായിരുന്നു ടീമിനുള്ളിൽ ഉണ്ടായിരുന്നത്.
അതുപോലൊരു സ്പിരിറ്റ് ഇപ്പോഴത്തെ ടീമിൽ കാണാനില്ല. 2020, 2021 സീസണുകളിൽ മുംബൈയുടെ താരമായിരുന്നു ലിൻ.
ഐപിഎല്ലിൽ ആദ്യമായാണ് ഒരു ടീം ആദ്യ ഏഴു മത്സരങ്ങളും പരാജയപ്പെടുന്നത്. അഞ്ച് ഐപിഎൽ കിരീടമുള്ള ടീമാണ് മുംബൈ എന്നതാണ് ഇതിലെ വിരോധാഭാസം.