എന്റെ കുഞ്ഞ് നീലിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തതിന്റെ ആവേശത്തിലും ആഹ്ലാദത്തിലുമാണ്.
കുഞ്ഞിന്റെ ജനനത്തിന് ഏറെ ദൈര്‍ഘ്യം വേണ്ടി വന്നിരുന്നു. എങ്കിലും അത് അഹ്ലാദം നല്‍കുന്നതും ഏറ്റവും സംതൃപ്തവുമായിട്ടുള്ള അനുഭവമാണ്.
നീല്‍ ജനിച്ച് ആദ്യ നിമിഷങ്ങള്‍ക്കുള്ളില്‍ മറുപിള്ളയോടും വെളുത്ത പാടയോടും കൂടി എന്റെ നെഞ്ചില്‍ ചേര്‍ത്തുപിടിച്ചു.
അത് വിവരിക്കാനോ വിശദീകരിക്കാനോ സാധിക്കാത്ത അനുഭൂതിയായിരുന്നു. ആ ഒരു നിമിഷമാണ് സ്നേഹത്തിന്റെ ആഴമേറിയ സാധ്യതകളെക്കുറിച്ച് ഞാന്‍ മനസിലാക്കുന്നത്.
എന്നന്നേക്കുമായി എന്റെ ഹൃദയത്തിന്റെയും പുറമേയുള്ള ശരീരത്തിന്റെയും ഉത്തരവാദിത്വം മനസിലാക്കാനും വലിയൊരു കൃതഞ്ജത അനുഭവിക്കാനും സാധിച്ചു.
-കാജൽ അഗർവാൾ