സിബിഐ യുടെ അഞ്ചാം ഭാഗം വരുമ്പോൾ  മാറ്റം വാച്ചിന് മാത്രം! സേതുരാമയ്യർ അങ്ങനെ തന്നെ…


സി​ബി​ഐ ഡ​യ​റി​ക്കു​റി​പ്പ് ഇ​റ​ങ്ങു​മ്പോ​ള്‍ മ​മ്മൂ​ട്ടി​ക്ക് 40 വ​യ​സി​ല്‍ താ​ഴെ​യെ ഉ​ള്ളൂ. ഇ​പ്പോ​ള്‍ 70 ആ​യി. വേ​റൊ​രു ന​ട​നാ​ണെ​ങ്കി​ല്‍ 34 വ​ര്‍​ഷം​കൊ​ണ്ട് രൂ​പം കാ​ര്യ​മാ​യി മാ​റും. സേ​തു​രാ​മ​യ്യ​ര്‍​ക്ക് മാ​റ്റ​മി​ല്ലെ​ന്ന് എ​ല്ലാ​വ​രും പ​റ​ഞ്ഞു.

മ​മ്മൂ​ട്ടി മേ​ക്ക​പ്പി​ട്ട് വ​ന്ന​പ്പോ​ള്‍ എ​നി​ക്ക് ഒ​രു വ്യ​ത്യാ​സ​വും തോ​ന്നി​യി​ല്ല. ഷ​ര്‍​ട്ടും പാ​ന്‍റ്സും പ​ഴ​യ ശൈ​ലി​യി​ല്‍ ത​ന്നെ പൂ​ണൂ​ല്‍, രു​ദ്രാ​ക്ഷ​മാ​ല, നെ​റ്റി​യി​ല്‍ കു​ങ്കു​മ​ക്കു​റി, പി​ന്നി​ലേ​ക്ക് ചീ​കി ഒ​തു​ക്കി​വ​ച്ച മു​ടി, കൈ ​പി​ന്നി​ല്‍ കെ​ട്ടി​യു​ള്ള ന​ട​ത്തം. വാ​ച്ച് മാ​ത്രം പു​തി​യ​താ​ണ്.

മ​മ്മൂ​ട്ടി കു​റേ​ക്കൂ​ടി ചെ​റു​പ്പ​മാ​യി​ട്ടാ​ണ് തോ​ന്നി​യ​ത്. സി​ബി​ഐ ക​ഥാ​പാ​ത്ര​ത്തി​ന് ആ​ദ്യം ക​ണ്ടു​വ​ച്ചി​രു​ന്ന പേ​ര് അ​ലി ഇ​മ്രാ​ന്‍ എ​ന്നാ​യി​രു​ന്നു.

ഇ​തു​പ​താം നൂ​റ്റാ​ണ്ട് ഇ​റ​ങ്ങി​യ ശേ​ഷം പോ​ലീ​സ് ക​ഥ സി​നി​മ​യാ​ക്കാ​മെ​ന്ന് മ​മ്മൂ​ട്ടി​യോ​ട് എ​സ് എ​ന്‍ സ്വാ​മി പ​റ​ഞ്ഞു. അ​ലി ഇ​മ്രാ​ന്‍ എ​ന്ന സി​ബി​ഐ ഓ​ഫീ​സ​ര്‍ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​താ​ണ് സ്വാ​മി പ​റ​ഞ്ഞ​ത്.

എ​ന്നാ​ല്‍ മ​മ്മൂ​ട്ടി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം മാ​റ്റി. തു​ട​ര്‍​ന്ന് സേ​തു​രാ​മ​യ്യ​ര്‍ എ​ന്ന പേ​ര് സ്വാ​മി ക​ണ്ടെ​ത്തി. അ​ലി ഇ​മ്രാ​ന്‍ എ​ന്ന പേ​ര് പി​ന്നീ​ട് മൂ​ന്നാം​മു​റ​യി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ അ​വ​ത​രി​പ്പി​ച്ചു. -കെ. ​മ​ധു

Related posts

Leave a Comment