എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കലാമണ്ഡലത്തില്‍ ചേരുന്നത്. യൂണിഫോം സാരിയാണ്. തൊഴെ പൈജാമയും. ആ സമയത്ത് സ്വന്തമായി മുടി പോലും വൃത്തിയായി കെട്ടാന്‍ എനിക്ക് അറിയില്ലായിരുന്നു.
ആ ഞാന്‍ ആദ്യ ദിവസം സീനിയേഴ്സ് പഠിപ്പിച്ചു തന്നത് പോലെ സാരിയുടുത്ത് ക്ലാസിലേക്ക് പോയി. ക്ലാസ് കഴിഞ്ഞു. ഞാന്‍ മുറിയിലേക്ക് നടന്നു.
പെട്ടെന്നാണ് ഒപ്പമുള്ള കൂട്ടുകാരി പറയുന്നത്, അയ്യോ നിന്റെ സാരി അഴിഞ്ഞു പോയി എന്ന്. നോക്കുമ്പോള്‍ സാരിയുടെ കുത്തഴിഞ്ഞ് താഴെക്കിടക്കുന്നു. പൈജാമയുള്ളത് കൊണ്ട് കുഴപ്പമില്ല.
നിലത്തു വീണു കിടന്ന സാരിയും എടുത്ത് മുറിയിലേക്ക് ഒറ്റ ഓട്ടമായിരുന്നു. എന്നാല്‍ അന്ന് രാത്രി തന്നെ വൃത്തിയായി സാരിയുടുക്കാന്‍ പഠിച്ചു. -അനു സിത്താര