മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടിയും അവതാരകയുമൊക്കെയായ എലീന പടിക്കല്‍.
കാമുകനുമായുള്ള വിവാഹ ശേഷം സ്ക്രീനില്‍ നിന്നും ഒരിടവേള എടുത്തിരിക്കുകയാണ് താരം. രോഹിത് ആണ് എലിനയുടെ ഭര്‍ത്താവ്.
ഇരുവരും പ്രണയ വിവാഹമായിരുന്നു. നേരത്തെ ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായ എത്തിയപ്പോള്‍ പ്രണയത്തെക്കുറിച്ച് പരസ്യമായി പറഞ്ഞിരുന്നു.
പുള്ളി എന്‍ജിനീയര്‍ ആണെങ്കിലും ഇപ്പോള്‍ ബിസിനസില്‍ സജീവമാണെന്നൊക്കെ മുമ്പ് എലീന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ ഇതാ ക്യൂബ് സ്റ്റോറീസ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ എലീന പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
താരത്തിന്റെ വിവാഹത്തെ കുറിച്ചും ഇപ്പോഴുള്ള ഇവരുടെ ജീവിതത്തെ കുറിച്ചും ഒക്കെയായിരുന്നു ചോദ്യങ്ങള്‍ കൂടുതലും. ഇതിനെല്ലാം ഇവര്‍ മറുപടി പറയുകയും ചെയ്തിരുന്നു.
രോഹിത് ഏറെക്കാലം തന്റെ പിന്നാലെ നടന്നു. തന്നെ കാണാന്‍ വേണ്ടി തനിക്കിഷ്ടമുള്ളത് വാങ്ങി തരാന്‍ വേണ്ടി ബാംഗ്ലൂരില്‍ നിന്നും ചെന്നൈക്ക് വരുമായിരുന്നു.
അത്തരത്തില്‍ എനിക്കുവേണ്ടി ഒത്തിരി കഷ്ടപ്പെടുന്നത് കണ്ടപ്പോഴാണ് ഒന്നിച്ചു മുന്നോട്ടു പോകാനുള്ള തീരുമാനം എടുത്തതെന്ന് എലീന പറയുന്നു.
തുടര്‍ന്ന് രോഹിതിനോട് ഞാന്‍ പറഞ്ഞത് വീട്ടുകാര്‍ക്ക് സമ്മതം ആണ് എങ്കില്‍ മാത്രമേ വിവാഹം കഴിക്കൂ എന്നാണ്. തുടര്‍ന്ന് വീണ്ടും തങ്ങളുടെ പ്രണയം പറഞ്ഞു എങ്കില്‍ കൂടിയും വീട്ടുകാര്‍ നോ പറഞ്ഞു.
അവതാരകയായി അല്ലായിരുന്നുവെങ്കില്‍ താന്‍ ഐപിഎസ് ഓഫീസര്‍ ആകാനാണ് ഇഷ്ടപ്പെട്ടിരുന്നത്.
വ്യായാമം ചെയ്യാന്‍ പ്ലാന്‍ തനിക്ക് ഉണ്ടെങ്കില്‍ കൂടി അത് നടക്കാറില്ല എന്നാണ് എലീന പറയുന്നത്. ഭാവിയില്‍ ചെയ്യാന്‍ തനിക്ക് ആഗ്രഹം ഉണ്ടെങ്കില്‍ കൂടിയും തനിക്ക് വ്യായാമം ചെയ്യാന്‍ മടിയാണ്.
രോഹിത് ശരിക്കും സ്കിന്നി ആണ്. എനിക്ക് ഇഷ്ടമാ വണ്ണം വെച്ചിരിക്കുന്നത്. അപ്പോള്‍ രോഹിത് പറയുന്നത് നീ ആയിരിക്കും ആദ്യത്തെ ഗേള്‍ ഫ്രണ്ട് ബോയ്ഫ്രണ്ട് മെലിയണ്ട എന്ന് പറയുന്നത് എന്ന്.
എനിക്ക് സത്യത്തില്‍ വയര്‍ ഒക്കെ ഉള്ളതാണ് ഇഷ്ടം ഞാന്‍ പറയും വയറൊക്കെ വെക്കണം ചെക്കാ അതല്ലേ രസം കാണാന്‍ എന്ന്.
ആണ്പിള്ളേര് ചുമ്മാ സിക്സ് പാക്ക് ഒക്കെ വച്ചിരിക്കുന്നത് എനിക്കിഷ്ടമല്ല. ഹഗ് ചെയ്യുമ്പോള്‍ ബള്‍ക്കി ഫീല്‍ ഉണ്ടാവണം.
എന്റെ തോന്നല്‍ മാത്രമാണ് ഇതെന്നും എലീന പടിക്കല്‍ പറയുന്നു. ഇപ്പോള്‍ വിവാഹശേഷം വളരെ ഹാപ്പി ലൈഫുമായിട്ടാണ് ഇരുവരും മുന്‍പോട്ടു പോകുന്നത് എന്നാണ് എലീന പറയുന്നത്.