അനസുമാരുടെ മാലപൊട്ടിക്കൽ പണി ഇത്തവണ പാളി; ഒളിവിൽ കഴിഞ്ഞ പ്രതികളെ കുടുക്കി കിളിമാനൂർ പോലീസ്

കി​ളി​മാ​നൂ​ർ: ത​ട്ട​ത്തു​മ​ല നെ​ടു​മ്പാ​റ അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പ​ത്തു​വ​ച്ച് യു​വ​തി​യു​ടെ മാ​ല​പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​ക​ളെ കി​ളി​മാ​നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി.​

കോ​ഴി​ക്കോ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ അ​ന​സ് (25), അ​രു​വി​ക്ക​ര ഹ​സീ​ന​മ​ൻ​സി​ലി​ൽ അ​ന​സ് (34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 25നാ​യി​രു​ന്നു സം​ഭ​വം.

അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്നും കു​ട്ടി​യെ വി​ളി​ക്കാ​ൻ എ​ത്തി​യ യു​വ​തി​യു​ടെ സ​മീ​പം ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ൾ മാ​ല പൊ​ട്ടി​ച്ച് മ​ട​ത്ത​റ​ഭാ​ഗ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കു​റ്റ​കൃ​ത്യ​ത്തി​ന് ശേ​ഷം ക​ഴ​ക്കൂ​ട്ടം , പൂ​ന്തു​റ​ഭാ​ഗ​ങ്ങ​ളി​ൽ പ​ല​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​തി​ക​ൾ ഒ​ളി​വി​ൽ​ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളു​ടെ പേ​രി​ൽ പ​ല സ്റ്റേ​ഷ​നു​ക​ളി​ലും മൊ​ബൈ​ൽ മോ​ഷ​ണം, ബൈ​ക്ക് മോ​ഷ​ണം, വ്യാ​ജ​സി​ഡി നി​ർ​മാ​ണം തു​ട​ങ്ങി​യ ഇ​രു​പ​തോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ജി​ല്ല​യി​ൽ ന​ട​ന്ന മ​റ്റ് മാ​ല​പൊ​ട്ടി​ക്ക​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ​ക്ക് ബ​ന്ധ​മു​ണ്ടോ എ​ന്ന കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

കി​ളി​മാ​നൂ​ർ ഐ​എ​സ്എ​ച്ച്ഒ എ​സ്. സ​നൂ​ജ്, എ​സ്ഐ വി​ജി​ത്ത് കെ. ​നാ​യ​ർ, സി​പി​ഒ​മാ​രാ​യ അ​ജോ ജോ​ർ​ജ്, ബി​നു, കി​ര​ൺ,ഷി​ജു,റി​യാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജാ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.

Related posts

Leave a Comment