മലയാളികളുടെ പ്രിയപ്പെട്ട ക്ലാര ബിജെപിയിൽ ചേർന്നേക്കുമെന്നു റിപ്പോർട്ടുകൾ.
കർണാടകയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പു സുമലത അടക്കമുള്ള ചില പ്രമുഖർ ഉൾപ്പെടെയുള്ള എതിർകക്ഷി നേതാക്കൾ ബി ജെ പിയിലേക്ക് എത്തുമെന്ന് റവന്യൂ മന്ത്രി ആർ അശോക പറഞ്ഞിരുന്നു.
മാണ്ഡ്യ എം പിയാണ് നടിയുമായ സുമലത അംബരീഷ്. ജെ ഡി എസ് കോട്ടയായ മാണ്ഡ്യയിൽ നിന്നു കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന വിജയം കാഴ്ച വെച്ച നേതാവാണ് സുമലത.
കർണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയെയായിരുന്നു സുമലത പരാജയപ്പെടുത്തിയത്.
1, 25, 876 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു സുമലത നേടിയത്. സ്വതന്ത്ര സ്ഥാനാർഥിയായിട്ടായിരുന്നു സുമലത മത്സരിച്ചത്.
സുമലതയുടെ ഭർത്താവായിരുന്ന അംബരീഷിന്റെ മണ്ഡലമായിരുന്നു മാണ്ഡ്യ. ഇവിടെ മത്സരിക്കാൻ അവർ താത്പര്യം പ്രകടിപ്പിച്ചപ്പോൽ അന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി മകനുവേണ്ടി കോൺഗ്രസ് നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെടുകയായിരുന്നു.
ബിജെപിയുടെ പിന്തുണയോടെയായിരുന്നു സുമലത മത്സരിച്ചിരുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സുമലത ബിജെ പിയിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം അവർ തള്ളി.
എന്നാൽ ഇപ്പോൾ നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ അവർ ബിജെപി ക്യാമ്പിനോട് താരം അടുക്കുകയാണെന്നാണ് വിവരം.
2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് സുമലത. മാത്രമല്ല അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മകൻ അഭിഷേകിനെ മത്സരിപ്പിക്കാനും അവർക്ക് പദ്ധതിയുണ്ട്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സുമലതയുടെ വിജയത്തിന് പിന്നിൽ ബിജെപിയുടെ പിന്തുണ നിർണായകമായിരുന്നു.
മാണ്ഡ്യയിൽ സുമലതയെ പാർട്ടി ടിക്കറ്റിൽ മത്സരിപ്പിക്കണമെന്ന താത്പര്യം കോൺഗ്രസിനുണ്ട്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിൽ ചേരുന്നതിനോട് അവർക്ക് താത്പര്യമില്ലെന്നാണ് സൂചന.
അതേസമയം അഭിഷേകിനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെങ്കിൽ സുമലതയോട് ബിജെപിയിൽ ചേരാൻ നേതൃത്വം ആവശ്യപ്പെട്ടേക്കുമെന്നാണ് അവരോട് അടുത്ത വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നത്.