അഹമ്മദാബാദ്: ഗുജറാത്തില്‍ 450 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി. അമ്രേവി ജില്ലയിലെ പിപാവാവ് തുറമുഖത്ത് നിന്നുമാണ് 90 കിലോ ഹെറോയിന്‍ ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും പിടികൂടിയത്.
ഇറാനില്‍ നിന്നുമെത്തിയ കണ്ടെയ്നറിലായിരുന്നു ഹെറോയിനുണ്ടായിരുന്നത്. പിടികൂടാതിരിക്കാൻ, ഹെറോയിൻ ലായനിയാക്കിയതിന് ശേഷം അതിൽ നൂൽ മുക്കി ഉണക്കി കെട്ടാക്കിയാണ് ഇവിടേക്ക് എത്തിച്ചത്.
നൂലുകൾ നിറച്ച വലിയ ബാഗുകൾ അഞ്ച് മാസം മുൻപാണ് ഇവിടെ എത്തിയത്. ബാഗുകളുടെ ഭാരത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിലാണ് നൂലിൽ ഹെറോയിൻ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.