വി​ജ​യ്ബാ​ബു​വി​നെ പൂട്ടും..! യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; ഗോ​വ​യി​ലെ​ത്തി​യ പോ​ലീ​സ് വെ​റുംക​യ്യോ​ടെ മ​ട​ങ്ങി


കൊ​ച്ചി: ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു യു​വ​ന​ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി പോ​ലീ​സി​ന് ല​ഭി​ക്കും മു​മ്പ് ന​ട​ന്‍ നാ​ടു​വി​ട്ടി​രു​ന്ന​താ​യി പോ​ലീ​സ്. 22ന് ​ആ​ണ് ന​ടി പീ​ഡ​ന പ​രാ​തി പോ​ലീ​സി​ന് കൈ​മാ​റു​ന്ന​ത്.

ഇ​തി​ന് ഒ​രാ​ഴ്ച മു​മ്പ് ന​ട​ന്‍ നാ​ടു​വി​ട്ടി​രു​ന്ന​താ​യാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. നാ​ട്ടി​ല്‍ നി​ന്നാ​ല്‍ കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ​ഷ​ളാ​കു​മെ​ന്ന് ക​ണ്ടാ​യി​രു​ന്നു ന​ട​ന്‍റെ നീ​ക്കം.

ആ​ദ്യം ഗോ​വ​യി​ലെ​ത്തി തു​ട​ര്‍​ന്ന് ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് ദു​ബൈ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

ഗോവയിലെത്തിയെങ്കിലും
പ​രാ​തി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ കൊ​ച്ചി​യി​ല്‍ നി​ന്നു​ള​ള പോ​ലീ​സ് സം​ഘം ഗോ​വ​യി​ലെ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല.

ഫോ​ണ്‍ സ്വ​ച്ച് ഓ​ഫ് ചെ​യ്ത് ഇാ​യാ​ള്‍ മു​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സി.​എ​ച്ച്. നാ​ഗ​രാ​ജു പ​റ​ഞ്ഞു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന തെ​ളി​വു​ക​ളെ​ല്ലാം വി​ജ​യ് ബാ​ബു​വി​നെ കേ​സു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​വ​യാ​ണ്.

ഡിജിറ്റൽ‌ തെളിവുകൾ
സാ​ഹ​ച​ര്യ തെ​ളി​വു​ക​ള്‍​ക്ക് പു​റ​മേ ഡി​ജി​റ്റ​ല്‍ തെ​ളു​ക​ളും ല​ഭി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​യാ​ള്‍​ക്ക് നാ​ട്ടി​ലെ​ത്താ​തെ വേ​റെ

വ​ഴി​യി​ല്ലെ​ന്നും ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. മ​റ്റ് ഏ​ജ​ന്‍​സി​ക​ളു​ടെ സ​ഹാ​യം തേ​ടേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ല്‍ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.അ​തേ​സ​മ​യം നി​ല​വി​ല്‍ ദു​ബൈ​യി​ലു​ള്ള ന​ട​ന്‍റെ പാ​സ്‌​പോ​ര്‍​ട്ട്

ക​ണ്ടു​കെ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.ഒ​പ്പം ഇ​യാ​ള്‍ മ​റ്റ് രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പോ​ലീ​സ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment