കെജിഎഫ് ചാപ്റ്റര്‍ 1 പോലെ തന്നെ ഇന്ത്യന്‍ സിനിമാലോകത്ത് തരംഗം സൃഷ്ടിച്ചിരിക്കുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2. സിനിമയിലെ ഡയലോഗുകളും വലിയ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു.
‘വയലന്‍സ് വയലന്‍സ് വയലന്‍സ്, ഐ ഡോണ്ട് ലൈക് ഇറ്റ്, ഐ അവോയ്ഡ്, ബട് വയലന്‍സ് ലൈക്സ് മീ, ഐ കാണ്ട് അവോയ്ഡ്’- ചിത്രത്തില്‍ റോക്കിഭായി’യുടെ ഈ ഡയലോഗ് വൈറലാണ്.
ഇപ്പോഴിതാ ഒരു റോക്കിഭായ് ആരാധകന് തന്റെ വിവാഹ കാര്‍ഡിലും ഈ ഡയലോഗിന്റെ രീതിയിൽ ഒരു വാചകം ചേർത്തിരിക്കുകയാണ്.
മേയ് 13ന് കര്‍ണാടകയിലെ ബെലഗാവിയില്‍ വെച്ച് നടക്കുന്ന ചന്ദ്രശേഖര്‍- ശ്വേത എന്നിവരുടെ വിവാഹത്തിന്റെ ക്ഷണക്കത്താണ് റോക്കി ബായിയുടെ ഡയലോഗുകള്‍ കൊണ്ട് ശ്രദ്ധേയമായത്.
‘വിവാഹം, വിവാഹം, വിവാഹം, എനിക്ക് ഇഷ്ടമല്ല, ഞാന്‍ ഒഴിവാക്കുന്നു, പക്ഷേ എന്റെ ബന്ധുക്കള്‍ വിവാഹം ഇഷ്ടപ്പെടുന്നു, എനിക്ക് ഒഴിവാക്കാന്‍ കഴിയില്ല’- എന്നാണ് ക്ഷണകത്തിൽ എഴുതിയിരിക്കുന്നത്.
കന്നഡ സിനിമ ലോകത്തെ ആഗോള തലത്തില്‍ എത്തിച്ച കെജിഎഫ് 2 കന്നഡ, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ അഞ്ചു ഭാഷകളിലായാണ് റിലീസ് ചെയ്തത്.
റീലിസ് ചെയ്ത് ഒരാഴ്ചകൊണ്ട് 700 കോടിരൂപയാണ് ചിത്രം നേടിയിരിക്കുന്നത്.