പണിപാളി! ഡ്രൈ​ക്ലീ​നിം​ഗി​നി​ടെ സാ​രി​ക്ക് കേ​ടു​പാ​ട്; വി​ല​യും ന​ഷ്ട​പ​രി​ഹാ​ര​വും ന​ല്‍​കാ​ന്‍ കോ​ട​തി; സാരിയുടെ വില കേട്ട് ഞെട്ടരുത്‌

കൊ​ച്ചി: ഡ്രൈ​ക്ലീ​നിം​ഗി​നാ​യി ന​ല്‍​കി​യ സി​ല്‍​ക്ക് സാ​രി ഉ​പ​യോ​ഗ ശൂ​ന്യ​മാ​ക്കി​യ​തി​നു സാ​രി​യു​ടെ വി​ല​യും ന​ഷ്ട​പ​രി​ഹാ​ര​വും കോ​ട​തി ചെ​ല​വും ന​ല്‍​കാ​ന്‍ ഉ​പ​ഭോ​ക്തൃ കോ​ട​തി വി​ധി​ച്ചു.

എ​റ​ണാ​കു​ളം മ​ഞ്ഞു​മ്മ​ല്‍ സ്വ​ദേ​ശി​നി നി​തീ​ന ബാ​ബു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ സി​ല്‍​ക്ക് സാ​രി​യു​ടെ വി​ല​യാ​യ 7,500 രൂ​പ​യും 2000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 1000 രൂ​പ കോ​ട​തി ചെ​ല​വും എ​തി​ര്‍​ക​ക്ഷി​യാ​യ ഡ്രൈ​ക്ലീ​ന​ര്‍ ലോ​ണ്‍​ട്രി ആ​ന്‍​ഡ് അ​യേ​ണിം​ഗ് എ​ന്ന സ്ഥാ​പ​നം ന​ല്‍​ക​ണ​മെ​ന്നും എ​റ​ണാ​കു​ളം ജി​ല്ലാ ഉ​പ​ഭോ​ക്തൃ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

പ​രാ​തി​ക്കാ​രി​യു​ടെ വി​വാ​ഹ വാ​ര്‍​ഷി​ക​ത്തി​നു മാ​താ​പി​താ​ക്ക​ള്‍ സ​മ്മാ​നി​ച്ച സി​ല്‍​ക്ക് സാ​രി എ​തി​ര്‍​ക​ക്ഷി​യു​ടെ അ​ശ്ര​ദ്ധ മൂ​ലം ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത​താ​യെ​ന്നാ​ണ് പ​രാ​തി.

സാ​രി​യു​ടെ വി​ല​യും ന​ഷ്ട​പ​രി​ഹാ​ര​വും കോ​ട​തി ചെ​ല​വും ഒ​മ്പ​തു ശ​ത​മാ​നം പ​ലി​ശ സ​ഹി​തം 30 ദി​വ​സ​ത്തി​ന​കം പ​രാ​തി​ക്കാ​രി​ക്ക് ന​ല്‍​ക​ണ​മെ​ന്നാ​ണ് ഡി.​ബി. ബി​നു അ​ധ്യ​ക്ഷ​നും വൈ​ക്കം രാ​മ​ച​ന്ദ്ര​ന്‍, ടി.​എ​ന്‍ ശ്രീ​വി​ദ്യ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ എ​റ​ണാ​കു​ളം ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്.

Related posts

Leave a Comment