2015 മുതൽ സിനിമയാക്കണമെന്ന് കരുതിയിരുന്ന തിരക്കഥയായിരുന്നു കാത്ത് വാക്ക്ലൈ രണ്ട് കാതൽ. ആദ്യം നയൻതാരയും തൃഷയുമായിരുന്നു മനസിൽ.
പിന്നീട് എന്തുകൊണ്ടോ തൃഷയ്ക്ക് ഇതിന്റെ ഭാഗമാകാൻ സാധിച്ചില്ല. സിനിമയാക്കുന്നതിൽ വേറെയും പ്രശ്നങ്ങൾ നിരവധിയായിരുന്നു. വെറുതെ ആരെയെങ്കിലും കാസ്റ്റ് ചെയ്ത് ഈ സിനിമ ചെയ്യില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
ഞാനും വിജയ് സാറും പലതവണ ഈ സിനിമയെ കുറിച്ച് സംസാരിച്ചിട്ടുള്ളതുമാണ്. അങ്ങനെയിരിക്കെയാണ് സാമന്തയെ കാസ്റ്റ് ചെയ്യാമെന്ന ചിന്ത വന്നത്.
അവർ ആ കഥാപാത്രത്തിന് യോജിച്ചതാണെന്ന് തോന്നി. ഈ ആശയം നയൻതാരയോട് പറഞ്ഞപ്പോൾ നയൻസ് തന്നെ സാമന്തയെ സമീപിച്ചു.
സാം ഓക്കെ പറഞ്ഞ ശേഷമാണ് ഞാൻ പോയി സ്ക്രിപ്റ്റ് വായിച്ചത്. തൃപ്തിയോടെ ചെയ്ത സിനിമകളിലൊന്നാണ് കാത്ത് വാക്ക്ലൈ രണ്ട് കാതൽ. – വിഘ്നേഷ് ശിവൻ