സ്വന്തം ലേഖകൻ
തിരുവനന്തപുരം: സോളാർ പീഡന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനു സിബി സംഘം മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പരാതിയിന്മേലാണ് അന്വേഷണം. പരാതിക്കാരിക്കൊപ്പമാണ് സിബിഐ സംഘമെത്തിയത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ 2012ൽ ക്ലിഫ് ഹൗസിലേക്കു വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി.
ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, എ.പി. അനിൽ കുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവർ പീഡിപ്പിച്ചെന്ന പരാതിയിലുള്ള അന്വേഷണം കഴിഞ്ഞ വർഷമാണ് സംസ്ഥാന സർക്കാർ സിബിഐക്കു കൈമാറിയത്.
ഇതേ തുടർന്ന് അടുത്തിടെ എംഎൽഎ ഹോസ്റ്റലിൽ സിബിഐ സംഘമെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.