തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് സായ് പല്ലവി. പ്രേമമെന്ന ചിത്രത്തിലെ മലര് എന്ന കഥാപാത്രം താരത്തെ മലയാളി യുവത്വത്തിന്റെ ഹൃദയത്തിലാണ് പ്രതിഷ്ഠിച്ചത്.
താരത്തെ മലര് മിസ് എന്നാണ് മലയാളി പ്രേക്ഷകര്‍ വിളിക്കുന്നത്. അഭിനയത്തിന് പുറമെ ഡാന്‍സിലും തിളങ്ങിയിരുന്നു താരം. റിയാലിറ്റി ഷോയിലൂടെയായും സായ് പല്ലവി കൈയ്യടി നേടിയിരുന്നു.
കസ്തൂരിമാന്‍, ധാം ധൂം തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് നായികയായി സായ് പല്ലവി എത്തിയത്. എംബിബിഎസ് പൂര്‍ത്തിയാക്കിയെങ്കിലും അഭിനയരംഗത്ത് തന്നെ തുടരുകയായിരുന്നു സായ് പല്ലവി.
താരം വിവാഹിതയാവാനുള്ള തയ്യാറെടുപ്പുകളിലാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
അഭിമുഖങ്ങളിലെല്ലാം സായ് പല്ലവിയോട് വിവാഹത്തെക്കുറിച്ച് ചോദിക്കാറുണ്ട്. അതേക്കുറിച്ചൊന്നും ആലോചിക്കുന്നേയില്ല എന്ന മറുപടിയാണ് താരം നല്‍കാറുള്ളത്.
പ്രണയമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അങ്ങനെയുള്ള കാര്യങ്ങളിലൊന്നും താല്പര്യമില്ലെന്നും താരം പറഞ്ഞിരുന്നു.
എന്നാല്‍ വിവാഹത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയിരിക്കുകയാണ് സായ് പല്ലവി എന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
തെലുങ്ക്, തമിഴ് മാധ്യമങ്ങളെല്ലാം ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാതാപിതാക്കള്‍ മകള്‍ക്കായി വരനെ അന്വേഷിച്ച് തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിവാഹത്തിന് തയ്യാറാണെന്ന് താരം അറിയിച്ചുവെന്നും അത് പ്രകാരമായി വരനെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചുവെന്നാണ് വാര്‍ത്തകള്‍. ഇതേക്കുറിച്ച് താരം പ്രതികരിച്ചിട്ടില്ല.
ശ്യാം സിംഗ റോയ്ക്ക് ശേഷം താരം പുതിയ സിനിമകള്‍ സ്വീകരിച്ചിട്ടില്ലെന്നുള്ളതും കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാല്‍ സായ് പല്ലവി ഇതുവരെ വിവാഹത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വിവിധ നായകന്മാരുമായി ചേര്‍ത്ത് നേരത്തെ ഗോസിപ്പ് പ്രചരിച്ചപ്പോഴും സായ് പല്ലവി മൗനം പാലിക്കുകയായിരുന്നു.