കരുനാഗപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്സോ നിയമ പ്രകാരം അറസ്റ്റില്‍.
വടക്കന്‍ മൈനാഗപ്പള്ളി സന്തോഷ് ഭവനത്തില്‍ അനീഷ്(21) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടിയുമായി പരിചയത്തിലായിരുന്ന അനീഷ് കരുനാഗപ്പള്ളിയിലെത്തിയ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് മൈനാഗപ്പള്ളിയിലുള്ള ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
രണ്ട് മാസത്താളം ഈ വിവരം രഹസ്യമായി സുക്ഷിച്ച പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയിലെത്തി നടത്തിയ പരിശോധനയില്‍ ഗര്‍ഭിണിയാണെന്നറിഞ്ഞു .
ഇതോടെ നല്കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയായ അനീഷിനെ മൈനാഗപ്പള്ളിയില്‍ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കരുനാഗപ്പള്ളി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രദീപ് കുമാറിന്റെ നിര്‍ദേശാനുസരണം പോലീസ് ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാർ,
സബ് ഇന്‍സ്പെക്ടര്‍മാരായ അലോഷ്യസ്, ജയശങ്കര്‍ എഎസ്ഐ നിസാമുദീന്‍ എസിപിഒ മാരായ രാജീവ്,
സിപിഒ ഹാഷിം എന്നിവര്‍ അടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.