നടനും നിര്‍മ്മാതാവുമായ വിജയ് ബാബു മലയാളത്തിലെ യുവ നടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവം പുറത്തു വന്നതോടെ മലയാള സിനിമയില്‍ വന്പൊട്ടിത്തെറികളാണ് ഉടലെടുത്തിരിക്കുന്നത്.
വിജയ് ബാബുവിന് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയിലും പ്രശ്നങ്ങള്‍ നടക്കുകയാണ്.
നടിമാരായ മാലാ പാര്‍വ്വതി, ശ്വേതാമേനോന്, കുക്കു പരമേശ്വരന് തുടങ്ങിയവര്‍ അമ്മ പ്രശ്നപരിഹാര സമിയില്‍ നിന്നും രാജി വെച്ചിരുന്നു.
ഇപ്പോഴിതാ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുബിനെ രൂക്ഷമായി വിമര്‍ശിച്ച് നടന് ഷമ്മി തിലകന് രംഗത്ത് എത്തിയിരിക്കുകയാണ്.
ഒരു അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് ഇടവേള ബാബുബിനെ അമ്മയുടെ ജനറല്‍ സെക്രട്ടറിയാക്കിയത് എന്നാണ് ഷമ്മി തിലകന് പറയുന്നത്.
ഷമ്മി തിലകന് തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ഒരു ആരാധകന്റെ സംശയത്തിന് മറുപടിയായാണ് താരം ഇത്തരത്തില്‍ പ്രതികരിച്ചത്.
ചേട്ടാ വളരെ നാളുകള്‍ കൊണ്ട് മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു സംശയമാണ് ഈ ഇടവേള ബാബുബിനെ സെക്രട്ടറി ആക്കിയതിന്റെ കാരണം എന്താണ്?
ഈ പുള്ളിക്കാരന് 50 സിനിമയില്‍ എങ്കിലും അഭിനയിച്ചിട്ട് ഉണ്ടോ എന്നായിരുന്നു ഒരാള്‍ കമന്റായി ചോദിച്ചത്.
ഇതിന് അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ട് എന്ന മറുപടിയാണ് ഷമ്മി തിലകന് നല്‍കിയത്.
നടിയുടെ ലൈംഗിക പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരായ നടപടി സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍ മറ്റൊരു വിഷയത്തില്‍ അച്ചടക്കസമിതി പരിഗണിക്കുന്ന ഷമ്മി തിലകന്റെ വിഷയം കൂടി ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ചായിരുന്നു ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിന് എതിരെ സ്വീകരിച്ച നടപടി അറിയിക്കുന്ന പത്ര ക്കുറിപ്പില്‍ ഇടവേള ബാബു തന്റെ പേര് വലിച്ചിഴച്ചത് ഗൂഢ താല്പര്യം മൂലമാണെന്ന് ഷമ്മി തിലകന് വ്യക്തമാക്കി.
അതേ സമയം ഇരയായ നടിയുടെ പേരും പുറത്തു വിട്ട വിജയ് ബാബു ദുബായില്‍ ആണെന്നാണ് വിവരം.
എന്നാല്‍ ഇയാള്‍ അവിടെ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇന്റര്‍പോളിന്റെ സഹായം തേടാനാണ് പോലീസിന്റെ തീരുമാനം.