നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ നടിയുടെ പരാതിയില്‍ പൊലീസ് മാനഭംഗക്കേസ് എടുത്ത വിഷയത്തില്‍ പ്രതികരണവുമായി നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് രംഗത്ത്.
വിജയ് ബാബുവിന്റെ പ്രശ്നം എല്ലായിടത്തുമുണ്ടെന്നും, പക്ഷേ ഇത് വിജയ് ബാബു ആയതുകൊണ്ട് ഹൈലൈറ്റ് ചെയ്യപ്പെടുകയാണെന്നും സാന്ദ്ര പറഞ്ഞു.
സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഇപ്പോഴും ഒരു ആണധികാര മേഖലയായി മലയാള സിനിമാരംഗം തുടരുകയാണെന്നും ഒരു അഭിമുഖത്തില്‍ സാന്ദ്ര വ്യക്തമാക്കി.
ഒരുമിച്ച് സ്ത്രീകള്‍ മുന്നേറുമ്പോഴുള്ളത് പോലെയല്ല ഒറ്റയ്ക്ക്. കാരണം, സിനിമ ഇപ്പോഴും ഒരു മെയില്‍ ഡോമിനേറ്റഡ് ഇന്‍ഡസ്ട്രിയാണ്. വിനായകന് സ്ത്രീകള്‍ക്കെതിരേ മോശമായി സംസാരിച്ചപ്പോഴൊന്നും ആരും പ്രതികരിച്ച് കണ്ടില്ല.
ഡബ്ള്യുസിസി പോലെയുള്ള സംഘടനകള്‍ പോലും പലപ്പോഴും ഇക്കാര്യത്തില്‍ ഒരു പരാജയമാണ്. സ്ത്രീകളുടെ ചിന്താഗതി മാറണം. ഇപ്പോഴും ഈ പുരുഷന്മാരുടെ അടിമകളാണെന്നാണ് പലരും വിശ്വസിക്കുന്നത്.
വിജയ് ബാബുവിന്റെ പ്രശ്നം എല്ലായിടത്തുമുണ്ട്. പക്ഷേ ഇത് വിജയ് ബാബു ആയതുകൊണ്ട് ഹൈലൈറ്റ് ചെയ്യപ്പെടുകയാണ്.
പരാതിയുമായി വന്ന ആ പെണ്‍കുട്ടിയുടെ അവസ്ഥ കണ്ടില്ലേ, അവള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് വരെ ഡീ ആക്ടിവേറ്റ് ചെയ്യേണ്ടി വന്നു. അത്രയും വലിയ സൈബര്‍ അറ്റാക്കാണ് വരുന്നത്.
സത്യത്തില്‍ എനിക്കും പേടിയാണ്. കാരണം, നമ്മളെ അത് മാനസികമായി തകര്‍ത്തുകളയും- സാന്ദ്ര തോമസ് അഭിമുഖത്തില്‍ പറഞ്ഞു.
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് രണ്ട് താരങ്ങളെത്തിയത്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിച്ചുവെന്ന വെളിപ്പെടുത്തലുമായി യുവനടി എത്തിയതോടെയാണ് വിജയ് ബാബു ഒളിവില്‍ പോയത്.
ഫേസ്ബുക്ക് ലൈവിലൂടെ നടിയുടെ പേര് വെളിപ്പെടുത്തുകയും തന്റെ ഭാഗം വിശദീകരിക്കുകയും ചെയ്തിരുന്നു. നടിയുടെ പേര് പരസ്യമാക്കിയതിനെതിരേയും പോലീസ് കേസെടുത്തിരുന്നു.
പിന്നീട് വിഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു. ഈ സംഭവത്തോടെ വിജയ് ബാബുവും സാന്ദ്ര തോമസും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ വീണ്ടും ചര്‍ച്ചയായിരുന്നു.
വിജയ് ബാബുവിനെക്കുറിച്ച് ചോദിച്ചയാള്‍ക്ക് സാന്ദ്ര തോമസ് മുമ്പൊരിക്കല്‍ നല്കിയ മറുപടി ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നായിരുന്നു ഫ്രൈഡേ ഫിലിംസ് തുടങ്ങിയത്. നിരവധി സിനിമകളായിരുന്നു ഇരുവരും ചേര്‍ന്ന് നിര്‍മിച്ചത്.
അതിനിടയിലായിരുന്നു സാന്ദ്ര പിന്‍വാങ്ങിയത്. അവിടെ നടന്ന തിരിമറികള്‍ കണ്ടെത്തുകയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെ പറഞ്ഞുവിടുകയും ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് മുമ്പൊാരു അഭിമുഖത്തില്‍ സാന്ദ്ര വ്യക്തമാക്കിയിരുന്നു.
നേരത്തെ സാന്ദ്ര വിജയ് ബാബുവിനെതിരേ പരാതി നല്‍കിയിരുന്നു. ഉപദ്രവിച്ചുവെന്ന് പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ സാക്ഷികള്‍ കൂറുമാറുകയായിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമം അദ്ദേഹത്തിന് പുതുമയല്ലെന്നായിരുന്നു മിക്കവരും പറഞ്ഞത്.
സോഷ്യല്‍മീഡിയയിലൂടെ നിരവധി പേരാണ് അദ്ദേഹത്തിനെതിരേ രംഗത്തെത്തിയത്. അതിനിടയിലായിരുന്നു ഒരാള്‍ സാന്ദ്രയോട് വിജയ് ബാബുവിനെക്കുറിച്ച് ചോദിച്ചത്.
വിജയ് ബാബുവിനെക്കുറിച്ച് രണ്ട് വാക്ക് എന്നായിരുന്നു ഒരാള്‍ സാന്ദ്രയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഒറ്റവാക്കേയുള്ളൂ സൈക്കോ എന്നായിരുന്നു അന്ന് സാന്ദ്രയുടെ മറുപടി.
അയാളുടെ സ്വഭാവം എങ്ങനെയാണെന്ന് ശരിക്കും മനസിലാവുന്നുണ്ട് എന്നായിരുന്നു കമന്റുകള്‍. ഫ്രൈഡേ ഫിലിംസില്‍ നിന്നും സാന്ദ്ര മാറിയതിനെക്കുറിച്ചും വിജയ് ബാബുവുമായി പ്രശ്മുണ്ടായതുമെല്ലാം വീണ്ടും ചര്‍ച്ചയായിരുന്നു.