കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം കൂടി കഴിഞ്ഞതോടെ മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു. യുഡിഎഫിന്റെ പ്രചരണം ധ്രുതഗതിയില്‍ നടക്കുകയാണ്.
യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് പടമുകള്‍ ജുമാ മജ്സിദ്, തൃക്കാക്കര ഈസ്റ്റ്, സെന്‍ട്രല്‍ എന്നീ പ്രദേശങ്ങളിലാണ് ഇന്ന് പര്യടനത്തിന് ഇറങ്ങുന്നത്.
ചുവരെഴുത്തും വീടുകള്‍ കയറിയുള്ള പ്രചാരണവും നടക്കുന്നുണ്ട്. സ്ഥാനാര്‍ഥിക്കൊപ്പം യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ഉണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ജില്ലയിലെ എംപിമാരും എംഎല്‍എമാരും നിയോജകമണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.
അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് തികഞ്ഞ പ്രതീക്ഷയിലാണ്. ഇന്നലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്ന ശേഷം അദ്ദേഹം ആദ്യമെത്തിയത് ചെമ്പുമുക്ക് സെന്റ് മൈക്കിള്‍സ് പള്ളിയിലായിരുന്നു. പള്ളിയുടെ ആശീര്‍വാദ ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു.