സി​നി​മ​യി​ൽ അ​ഭി​ന​യി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു എ​ന്‍റെ ആ​ഗ്ര​ഹമെന്ന് നവാസ്


വാ​പ്പ എ​പ്പോ​ഴും പ​റ​യും പ​ഠ​നം അ​ത് പ്ര​ധാ​ന​മാ​ണെ​ന്ന്. ഏ​ത് മേ​ഖ​ല​യി​ൽ ന​മ്മ​ൾ എ​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​ത് ന്യാ​യ​മാ​ണ്. പ​ക്ഷെ എ​വി​ടെ എ​ത്ത​ണം എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് കാ​ല​മാ​ണ്.

പ്ര​തീ​ക്ഷി​ക്കു​ക പോ​ലും ചെ​യ്യാ​ത്ത ഇ​ട​ത്താ​യി​രി​ക്കും ന​മ്മ​ൾ ശോ​ഭി​ക്കു​ക. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു എ​ന്‍റെ ആ​ഗ്ര​ഹം.

പ​ക്ഷെ ഞാ​ൻ അ​റി​യ​പ്പെ​ട്ട​ത് അ​നു​ക​ര​ണ ക​ല​യു​ടെ ലോ​ക​ത്താ​ണ്. ഒ​രു സ്‌​റ്റേ​ജ് ഷോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ഹ്റൈ​നി​ലാ​യി​രു​ന്നു വാ​പ്പ മ​രി​ക്കു​മ്പോ​ൾ ഞാ​ൻ.

വേ​ദി​യി​ൽ വാ​പ്പ​യെ ഞാ​ൻ അ​നു​ക​രി​ച്ച് കൊ​ണ്ടി​രി​ക്കെ ഇ​വി​ടെ വാ​പ്പ മ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഷോ ​ക​ഴി​ഞ്ഞ് ഞാ​ൻ ബാ​ക്ക് സ്‌​റ്റേ​ജി​ൽ എ​ത്തി​യ​പ്പോ​ൾ എ​ല്ലാ​വ​രു​ടെ​യും മു​ഖം വാ​ടി​യി​രി​ക്കു​ന്നു.

പ്രോ​ഗ്രാം കു​ള​മാ​യി​യെ​ന്നാ​ണ് ഞാ​ൻ ആ​ദ്യം ക​രു​തി​യ​ത്. പി​ന്നീ​ടാ​ണ് അ​വ​ർ വാ​പ്പ​യു​ടെ കാ​ര്യം പ​റ​ഞ്ഞ​ത്. വാ​പ്പ​യെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ എ​നി​ക്ക് സാ​ധി​ച്ചി​ല്ല. -ക​ലാ​ഭ​വ​ൻ ന​വാ​സ്

Related posts

Leave a Comment