ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും തെരഞ്ഞെടുപ്പിൽ ചർച്ചയാകും, വിശ്വാസികളുടെ വോട്ട് ബിജെപിക്കാണെന്ന്കെ. സുരേന്ദ്രൻ

 

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി എ.എൻ. രാധാകൃഷ്ണനെ തെരഞ്ഞെടുത്തത് പാർട്ടിയുടെ ഒറ്റക്കെട്ടായ തീരുമാനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

ബിജെപി സംസ്ഥാന ഘടകം ഏകകണ്ഠമായി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതാണ് രാധാകൃഷ്ണന്‍റെ സ്ഥാനാർഥിത്വമെന്നും പരിചയപ്പെടുത്തൽ വേണ്ടാത്ത സ്ഥാനാർഥിയാണ് അദ്ദേഹമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഭീകരവാദ ശക്തികളെ കൈയയച്ച് സഹായിക്കുന്ന സിപിഎമ്മിന്‍റെയും കോൺഗ്രസിന്‍റെയും സമീപനം തെരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട ചർച്ചാവിഷയമാകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കൂടാതെ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ചർച്ചയാകുമെന്നും സഭാവിശ്വാസികളുടെ വോട്ട് ബിജെപിക്കാണെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment