തിരുവനന്തപുരം: മമ്മൂട്ടി ചിത്രമായ ‘സിബിഐ-5’നെ തകർക്കാൻ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിൽ സം ഘടിതമായ കുപ്രചാരണം നടന്നെന്ന് സംവിധായകൻ കെ. മധു.
സിനിമ മോശമാണെന്ന് വരുത്തിത്തീർക്കാനും തിയറ്ററിൽ പരാജയപ്പെടുത്താനും ചില കോണുകളിൽ നിന്നു ശ്രമങ്ങളുണ്ടായി.
എന്നാൽ അതിനെയെല്ലാം അതിജീവിച്ച് യുവാക്കളും കുടുംബപ്രേക്ഷകരും സി നിമ ഏറ്റെടുത്തുകഴിഞ്ഞെന്നും കെ. മധു കൂട്ടിച്ചേർത്തു.
സിബിഐ സിനിമയുടെ അണിയറ ശിൽപികളെ ആദരിക്കാൻ ‘അഞ്ചാം വരവിന് ആദരം’ എന്ന പേരിൽ തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അ ദ്ദേഹം.