നെടുമങ്ങാട് :കൈകുഞ്ഞു അടക്കം മക്കളെ ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റിൽ.
നെടുമങ്ങാട് അരശുപറമ്പ് തോട്ടുമുക്ക് പണയിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന ഇസക്കി അമ്മാൾ (29), തമിഴ്നാട് തൂത്തൂക്കുടി ശങ്കരപ്പേരി പണ്ടാരംപട്ടി 3/191/3ൽ അശോക് കുമാർ (32 )എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇസക്കിക്ക് ഒമ്പതും, ഒന്നരയും വയസുമുള്ള കുഞ്ഞും അശോക് കുമാറിന് മൂന്നരയും ഒന്നരയും വയസുമുള്ള മക്കളുണ്ടെന്ന് പോലീസ് പറഞ്ഞു.
നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സൂര്യ, എഎസ്ഐനൂറുൽ ഹസൻ , പോലീസുകാരായ പ്രസാദ്, ബാദൂഷ എന്നിവർ ചേർന്നാണ് ഇരുവരെയും കോയമ്പത്തൂരിൽ നിന്ന് പിടികൂടിയത്.ഇരുവരെയും കോടതി റിമാൻഡു ചെയ്തു.