തന്റെ വിവാഹം ക്ഷണിക്കാനായി ക്ഷണക്കത്തുകളുമായി വീട്ടില്‍ നിന്നിറങ്ങിയ 18കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാല്‍സംഗം ചെയ്തതായി പരാതി.
മൂന്ന് പേര് ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും രാഷ്ട്രീയ നേതാവിന് കാഴ്ചവെയ്ക്കുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ഏപ്രില്‍ 18നാണ് സംഭവം. ഏപ്രില്‍ 21ന് നടക്കാനിരുന്ന തന്റെ വിവാഹത്തിന്റെ ക്ഷണക്കത്തുകള്‍ സമീപത്തെ വീടുകളില്‍ നല്‍കാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ സമയത്താണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടുപോയത്.
തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചു എന്നതാണ് പരാതി. തുടര്‍ന്ന് രാഷ്ട്രീയ നേതാവിന് തന്നെ കാഴ്ച വെച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
രാഷ്ട്രീയ നേതാവും ദിവസങ്ങളോളം പീഡിപ്പിച്ചു. അതിന് ശേഷം തന്നെ മറ്റൊരാള്‍ക്ക് വിറ്റതായും യുവതിയുടെ പരാതിയിലുണ്ട്.
തൊട്ടടുത്തുള്ള ജില്ലയിലെ ഗ്രാമത്തില്‍ മറ്റൊരാളിന്റെ ഒപ്പം താമസിക്കാന്‍ തന്നെ നിര്‍ബന്ധിച്ചു. അവിടെ വച്ച് യുവതി ഫോണില്‍ വിളിച്ച് അച്ഛനോട് കാര്യം പറയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെയാണ് യുവതിയെ രക്ഷിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറയുന്നു.