തൃശൂർ: കനത്ത മഴയെത്തുടർന്നു മാറ്റിവച്ച തൃശൂർപൂരം വെടിക്കെട്ട് ഇന്നു വൈകിട്ട് ഏഴിന്. പകൽ വെടിക്കെട്ടിന്റെ കാര്യത്തിൽ അൽപ്പ സമയത്തിനകം തീരുമാനം ഉണ്ടായേക്കും.
കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ തീരുമാനപ്രകാരം വെടിക്കെട്ട് മാറ്റിവച്ചത്.
പുലർച്ചെ മൂന്നിനു നടത്താനിരുന്ന വെടിക്കെട്ടാണ് മഴ മൂലം രാത്രിയിലേക്കു മാറ്റിയത്. ഇതോടെ വെടിക്കെട്ട് കാണാനെത്തിയ പതിനായിരങ്ങൾ നിരാശയോടെ മടങ്ങിയിരുന്നു.
പകല്‍പ്പൂരവും അനുബന്ധ ചടങ്ങുകളും നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച കുടമാറ്റ സമയം മുതല്‍ തൃശൂരില്‍ നേരിയ മഴ ഉണ്ടായിരുന്നു. രാത്രി വൈകിയും മഴ തുടര്‍ന്നതോടെയാണ് വെടിക്കെട്ട് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.