കൊച്ചി: മെട്രോ പില്ലറുകള്‍ക്കിടയിലെ പൂന്തോട്ടത്തില്‍ രാജമല്ലിക്കൊപ്പം കഞ്ചാവുചെടി കണ്ടെത്തിയ സംഭവത്തില്‍ പൂന്തോട്ടം പരിപാലിക്കുന്ന ജീവനക്കാരെ എക്സൈസ് സംഘം ചോദ്യം ചെയ്യും.
ആരെങ്കിലും മനഃപൂര്‍വം കഞ്ചാവു ചെടി നട്ടുവളര്‍ത്തിയതാണോയെന്ന് അന്വേഷിക്കുന്നുണ്ട്. പരിസരത്തെ സിസിടിവി ഉള്‍പ്പെടെയുള്ളവയും പരിശോധിക്കും.
കഴിഞ്ഞദിവസം രാത്രി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം എക്സൈസ് സിഐ അന്‍വര്‍ സാദത്തും സംഘവും പാലാരിവട്ടം ട്രാഫിക് സിഗ്നലിനു സമീപം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
516-517 പില്ലറുകള്‍ക്കിടയില്‍ ചെടികള്‍ നട്ടുവളര്‍ത്താന്‍ അനുവദിച്ച സ്ഥലത്തായിരുന്നു നാലുമാസം വളര്‍ച്ചയുള്ള കഞ്ചാവ് ചെടി.
130 സെന്റിമീറ്ററോളം ഉയരവും 31 ശിഖരങ്ങളും ചെടിക്കുണ്ട്. ചെടി എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. മെട്രോ മീഡിയനിലെ പൂന്തോട്ടങ്ങളുടെ പരിപാലനം രാത്രിയാണ് നടക്കാറുള്ളത്.