നെടുമങ്ങാട്: ഒമ്പതു വയസുകാരിയെ മർദിച്ച കേസിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
വട്ടിയൂർക്കാവ് നെട്ടയം സ്വദേശി വിഷ്ണു (28)നെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ എട്ടിന് രാവിലെ മദ്യപിച്ച് എത്തിയ വിഷ്ണു കുട്ടിയെ മടലുകൊണ്ട് മർദിച്ചശേഷം പട്ടിയുടെ അടുത്ത് കൊണ്ട് ഇരുത്തിയെന്ന് പരാതിയിൽ പറയുന്നു.
ഇന്നലെ പെൺകുട്ടിയെ അമ്മയുടെ അമ്മ പേരൂർക്കട ആശുപത്രിയിലെത്തിച്ചപ്പോൾ ആശുപത്രിയിൽ വച്ചും ഇരുവരെയും വിഷ്ണു വന്ന് മർദിച്ചെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് അമ്മൂമ്മ പേരുർക്കട പോലീസിൽ പരാതി നൽകി. കുട്ടിയെ മർദിച്ച കേസ് അരുവിക്കര പോലീസിന് പരിധിയിലായതിനാൽ കേസ് അരുവിക്കര പോലീസിന് കൈമാറുകയായിരുന്നു.