നേമം : മകന്റെ കൈ അടിച്ചൊടിച്ച് അയൽവാസിയെ ആക്രമിച്ച പ്രതി അറസ്റ്റിൽ. കല്ലിയൂർ ചെങ്കോട് പനവിള വീട്ടിൽ സന്തോഷ് കുമാർ (45)നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം പതിനൊന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് വീട്ടിൽ നിന്നും മാറി താമിച്ചിരുന്ന സന്തോഷ് കുമാർ മദ്യപിച്ചെത്തി മകൻ ശരത് കുമാറുമായി വഴക്കുണ്ടായതിനെ തുടർന്ന് മൺവെട്ടി എടുത്ത് ആക്രമിക്കുകയായിരുന്നു.
ശരത്തിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ അയൽവാസിയായ അശോകനെയും ഇയാൾ ദേഹോപദ്രവം ഏൽപ്പിച്ചു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇയാളെക്കുറിച്ച് ഫോർട്ട് എസിപി ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്എച്ച്ഓ രഗീഷ്കുമാർ, എസ്ഐമാരായ വിപിൻ, പ്രസാദ്, രാജേഷ്, എഎസ്ഐ ശ്രീകുമാർ, എസ്സിപിഓ മാരായ ശ്രീകാന്ത്, ഗിരി, ലതീഷ്, ദീപക്, രാജശേഖരൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.