ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയേക്കാളും ബേസില്‍ അഭിനയിച്ച ജാന്‍ എ മന് എന്ന സിനിമയാണ് എനിക്ക് ഇഷ്ടപ്പെട്ടത്.
അവനെ അറിയുന്ന ആള്‍ക്കാര്‍ക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന സിനിമയായിരിക്കും ജാന്‍ എ മന്. സിനിമ എന്നുള്ള രീതിയേക്കാളും എനിക്ക് സിനിമയില്‍ അവനെ ഇഷ്ടമായി.
ബേസിലിനോടുള്ള ഇഷ്ട്ടം കൊണ്ടും ബേസിലിന്റെ തമാശകൾ കൊണ്ടും ചിത്രം ഒരുപാട് ആസ്വദിച്ചു. എനിക്ക് സീരിയസ് റോളുകൾ ചെയ്യുന്നതിനോടാണ് കൂടുതൽ താൽപര്യം. സീരിയസ് ചെയ്യാനാണ് എളുപ്പം.
കോമഡി ചെയ്യാൻ വലിയപാടാ. ടൈമിംഗ് കിട്ടണം അവരുമായിട്ടുള്ളൊരു വർക്ക് ഔട്ട് കിട്ടണം അത് വലിയ പാടാ… സീരിയസ് ചെയ്യാൻ അത്രക്ക് വലിയ പാടില്ല.
-ധ്യാൻ ശ്രീനിവാസൻ