തെന്നിന്ത്യയിൽ ഒരുകാലത്തു നിളങ്ങിനിന്ന തമിഴകത്തിന്റെ സ്വന്തം താരമാണ് നമിത. മാദകസുന്ദരിയായി അറിയപ്പെടുന്ന നടി ഐറ്റം ഡാന്‍സുകളിലൂടെയാണ് തമിഴകത്ത് താരമായി മാറിയത്.
വിവാഹശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യല്‍ മീഡിയയിൽ സജീവമാണ് നടി.ഏറെക്കാലത്തെ പ്രണയത്തിനൊടവിൽ വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം ചെയ്തത്.
2017-ലായിരുന്നു വിവാഹം. ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷം ആരാധകരെ അറിയിക്കുകയാണ് നമിത. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഒരു വലിയ സന്തോഷം തന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകരെ അറിയിക്കുമെന്ന് നമിത പറഞ്ഞിരുന്നു.
നിറവയറില്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായാണ് ആരാധകര്‍ക്കു മുന്നില്‍ നമിത എത്തിയത്. മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്.
ഞാന്‍ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നില്‍ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനക്കു വേണ്ടി ഒരുപാട് പ്രാര്‍ഥിച്ചു. എനിക്ക് ഇപ്പോള്‍ നിന്നെ അറിയാം.
ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നമിത തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കുറിച്ചു. നിരവധി ആരാധകര്‍ നമിതയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എങ്കള്‍ അണ്ണ എന്ന ചിത്രത്തിലൂടെയാണ് നമിത തമിഴിലെത്തുന്നത്. തെലുങ്കിലായിരുന്നു ആദ്യ ചിത്രം. ബ്ലാക്ക് സ്റ്റാലിയനിലൂടെയാണ് ആദ്യമായി മലയാളത്തിലെത്തുന്നത്.
പുലിമുരുകനിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോള്‍ഡ് രംഗങ്ങളിലൂടെയാണ് നമിത ശ്രദ്ധ നേടുന്നത്. ഇതിന്റെ പേരില്‍ നമിതയ്ക്ക് പലപ്പോഴും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
ടെലിവിഷനിലും സജീവമായിരുന്നു നമിത. മാനാട മയിലാടയിലെ വിധികര്‍ത്താവായി നമിത കൈയടി നേടിയിരുന്നു.
സിനിമയ്ക്ക് പുറമേ ടെലിവിഷനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബിഗ് ബോസ് തമിഴ് സീസണ് ഒന്നിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു നമിത.
സിനിമയിലെ ഗ്ലാമര്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് ഒരിക്കല്‍ നടി തുറന്നുപറഞ്ഞിരുന്നു.നടീനടന്മാര് എല്ലാത്തരം കഥാപാത്രങ്ങളും അവതരിപ്പിക്കേണ്ടവര്‍ ആണെന്നും അത് അവരുടെ അവകാശമാണെന്നും വിശ്വസിക്കുന്നയാളാണ് ഞാന്‍.
പക്ഷേ നിര്‍ഭാഗ്യവശാല്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ടൈപ്പ് കാസ്റ്റിംഗ് ആയിരുന്നു എന്നതാണ്.ഒരിക്കല്‍ ഗ്ലാമര്‍ കഥപാത്രം ചെയ്താല്‍ പിന്നെ എന്നും അങ്ങനെതന്നെ ചെയ്യേണ്ടി വരുമെന്ന അവസ്ഥ.
മറിച്ച് ആ നടനോ നടിക്കോ മറ്റെന്തൊക്കെ അധികമായി ചെയ്യാനാകുമെന്ന കാര്യം ആരും പരിഗണിക്കുന്നതേയില്ല. മടുത്തുപോകും നമ്മള്. നാടകവേദികളില്പോലും അനുഭവസമ്പത്തുള്ള എനിക്ക് പലപ്പോഴും ലഭിച്ച കഥാപാത്രങ്ങള്‍ വെറും ഗ്ലാമറില്‍ ഒതുങ്ങിപ്പോയെന്നും നമിത പറഞ്ഞിരുന്നു.