12 വയസ്സുള്ള റഷ്യന്‍ പെണ്‍കുട്ടിയെ ഗോവയില്‍ വെച്ച് പീഡനത്തിനിരയാക്കിയ സംഭവത്തില്‍ റൂം അറ്റന്‍ഡര്‍ പിടിയില്‍.
കര്‍ണാടക സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. ഗോവയിലെ അറമ്പോളിലെ റിസോര്‍ട്ടിലാണ് സംഭവം. രവി ലമണി എന്ന 28കാരനാണ് അറസ്റ്റിലായത്.
റൂം അറ്റന്‍ഡന്ററായി ജോലി ചെയ്തിരുന്ന പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നീന്തല്‍ക്കുളത്തിലും പിന്നീട് മുറിക്കുള്ളിലും വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ നീന്തല്‍കുളത്തില്‍ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.
മെയ് ആറിനായിരുന്നു സംഭവം. അമ്മയുടെ പരാതിയില്‍ ചൊവ്വാഴ്ച പെര്‍നേം പോലീസ് സംഘം കര്‍ണാടകയിലെ ഗഡാഗിലെ വീട്ടില്‍വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.