ഒ​രു​വ​ര്‍​ഷ​മാ​യി മ​ന്ത്രി​യി​ല്‍ നി​ന്നു ത​നി​ക്കു​ണ്ടാ​യി​ട്ടു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ ഏ​റെ​! ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍.

ഒ​ടു​വി​ല്‍ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ വാ​ര്‍​ഷി​ക​ത്തി​ന്‍റെ ജി​ല്ലാ​ത​ല പ​രി​പാ​ടി​യി​ല്‍ നേ​രി​ട്ട അ​വ​ഗ​ണ​ന​യാ​ണ് മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​ക​രി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​നാ​യ​തെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ രാ​ഷ്‌ട്രദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഒ​രു​വ​ര്‍​ഷ​മാ​യി മ​ന്ത്രി​യി​ല്‍ നി​ന്നു ത​നി​ക്കു​ണ്ടാ​യി​ട്ടു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ ഏ​റെ​യാ​ണ്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​നു ത​യാ​റാ​യി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല വാ​ര്‍​ഷി​ക പ​രി​പാ​ടി​യി​ല്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ കൂ​ടി​യാ​യ ത​ന്നെ മ​നഃപൂ​ര്‍​വം ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​മം ന​ട​ന്നു.

ത​ന്നെ​യു​മി​ല്ല ജി​ല്ലാ​ത​ല വാ​ര്‍​ഷി​ക പ​രി​പാ​ടി​ക​ള്‍ ജി​ല്ല​യി​ലെ മ​റ്റ് എം​എ​ല്‍​എ​മാ​രു​മാ​യോ എ​ല്‍​ഡി​എ​ഫു​മാ​യോ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യ​ല്ല ക്ര​മീ​ക​രി​ച്ച​ത്.

മ​ന്ത്രി​സ​ഭ വാ​ര്‍​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്‍റെ കേ​ര​ളം പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന നോ​ട്ടീ​സി​ല്‍ പേ​രു വ​ച്ചി​ട്ടു​ണ്ടെ​ന്ന​തി​ന്‍റെ പേ​രി​ല്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​യാ​ള​ല്ല താ​നെ​ന്ന് ചി​റ്റ​യം പ​റ​ഞ്ഞു.

ത​ലേ​ന്നു രാ​ത്രി​യാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ ത​ന്നെ ക്ഷ​ണി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നു താ​ന്‍ ത​ന്നെ തീ​രു​മാ​നി​ച്ച​താ​ണ്. ഇ​ന്ന​ലെ ക​ള​ക്ട​ര്‍​ക്കൊ​പ്പം മേ​ള സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

താ​ന്‍ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തോ​ടു ആ​രോ​ഗ്യ​മ​ന്ത്രി തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണ് കാ​ട്ടു​ന്ന​ത്. അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ പ​ല​തും ന​ല്‍​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

ആ​ശു​പ​ത്രി​യി​ല്‍ മ​ന്ത്രി ന​ട​ത്തി​യ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​പ്പോ​ഴും സ്ഥ​ലം എം​എ​ല്‍​എ​യെ ഒ​പ്പം കൂ​ട്ടി​യി​ല്ല. മ​ന്ത്രി​യെ ഫോ​ണി​ല്‍ വി​ളി​ച്ചാ​ല്‍ പോ​ലും കി​ട്ടാ​റി​ല്ലെ​ന്നും ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ പ​റ​ഞ്ഞു.

നേ​ര​ത്തെ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ മ​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ പ്ര​തി​ക​രി​ച്ച​ത്.

പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണെ​ന്നും ഒ​രു​വ​ര്‍​ഷ​മാ​യി താ​ന്‍ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ തു​റ​ന്നു പ​റ​ഞ്ഞു​വെ​ന്നേ ഉ​ള്ളൂ​വെ​ന്നും ചി​റ്റ​യം പ​റ​ഞ്ഞു.

Related posts

Leave a Comment