പട്ടിക്കാട്: ദേശീയപാത ചെന്പൂത്രയിൽ ഭാരത് പെട്രോൾ പന്പിനു സമീപം ബൈക്കിനു പിറകിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന ആൾ ഉറക്കത്തിൽ ബൈക്കിൽനിന്നു വീണു മരിച്ചു
. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് സുഹൃത്തിനും പരിക്കേറ്റു. തമിഴ്നാട് നാഗപട്ടണം സ്വദേശിയായ മുഹമ്മദ് റഫീഖിന്റെ മകൻ മുഹമ്മദ് യാസർ അറഫാത്ത് (22) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെയാണ് അപകടം. സുഹൃത്തിനൊപ്പം കൊച്ചിയിലേക്ക് വിനോദയാത്രയ്ക്കു പോകുന്ന വഴിയാണ് അപകടം.
ഉറക്കത്തിൽ ബൈക്കിൽനിന്ന് താഴെവീണു ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബികോം വിദ്യാർഥിയാണ്. സുഹൃത്ത് മുഹമ്മദ് ഫർഹാസുദീനാണ് വാഹനം ഓടിച്ചിരുന്നത്.