ചില കഥാപാത്രങ്ങളും പ്രകടനങ്ങളും നിങ്ങളുടെ അസ്തിത്വത്തിന്റെ ഉള്ളിലേക്ക് ആഴത്തില്‍ കടന്നു ചെല്ലും.
പിന്നെയത് മറ്റൊന്നിനും പകരം വെക്കാനാകാത്ത വണ്ണം അവിടം പിടിച്ചടക്കും. ശ്യാമപ്രസാദ് സാറിന്റെ ഒരേ കടല്‍ എനിക്ക് അത്തരത്തിലൊരു വിലപ്പെട്ട യാത്രയാണ്.
മമ്മൂക്ക എന്ന അതുല്യ നടന്റെ മികവ് കണ്ടനുഭവിക്കാനുള്ളൊരു അവസരം നല്കിയ സിനിമയാണത്.
അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത്. ഓണ്‍ സ്ക്രീനിലേയും ഓഫ് സ്ക്രീനിലേയും ചില പ്രതിഭകള്‍ക്കൊപ്പം അടുത്തിടപഴകാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനുമുള്ള അവസരം ഈ സിനിമ എനിക്ക് നല്കി.
നന്ദി മമ്മൂക്ക, എന്റെ ദീപ്തിയുടെ നാഥന് ആയതിന് നന്ദി. ഭാവിയിലെ എല്ലാ അര്‍ഥവത്തായ കാര്യങ്ങള്‍ക്കും ആശംസകള്‍. –
-മീര ജാസ്മിൻ