സ്വന്തം ലേഖകന്‍
കോഴിക്കോട്:കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ നിര്‍മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ?
പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ?’ ഗോതമ്പ് പൊടികൊണ്ടാണോ പാലം നിര്‍മിക്കുന്നത്…
കുളിമാട് പാലനിര്മാണത്തിനിടെ തകര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിനും പൊതുമരാമത്ത് മന്ത്രിക്കുമെതിരേ ആരോപണശരങ്ങളുമായി യുഡിഎഫും കോണ്‍ഗ്രസ് യുവനേതാക്കളും രംഗത്ത്.
പാലാരിവട്ടം പാലനിര്മാണവുമായയി ബന്ധപ്പെട്ട് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണവുമായി ബന്ധപ്പെടുത്തികൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇള്‍പ്പെടെ പാല വിവാദം കൊഴുക്കുന്നത്.
തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പാലവിവാദം കയ്യില്‍ കിട്ടിയ വടിയായി യുഡിഎഫ് ഉപയോഗിക്കുകയാണ്.’
അരിപ്പൊടി കൊണ്ട് പണിത സ്കൂള്‍, ഗോതമ്പ് പൊടി കൊണ്ട് പണിത പാലം. വൈറലായി കൂളിമാട് റിയാസ്.
നല്ല ‘ഉറപ്പാണ്’ എല്‍ഡിഎഫ്’ ഇതായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.29 കോടിയുടെ പദ്ധതിയാണ്.
ഇടതുപക്ഷ സര്‍ക്കാര്‍ ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ പലതാണ്. ഈ പാലത്തിന്റെ നിര്‍മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ?
പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ? അങ്ങനെയെങ്കില്‍ ഇക്കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിയാണോ ഇപ്പോഴത്തെ പൊതുമരാമത്തു മന്ത്രിയാണോ?
പാലത്തിന്റെ നിര്‍മാണത്തില്‍ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമോ? മന്ത്രിയെ അറസ്റ്റ് ചെയ്യുമോ തുടങ്ങിയ ചോദ്യങ്ങളാണ് ഫിറോസ് ഉന്നയിക്കുന്നത്.
അതേസമയം ബീമുകള്‍ തകര്‍ന്ന സാഹചര്യം പരിശോധിക്കാന്‍ പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം പാലത്തില്‍ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധന.
പാലത്തിന്റെ ബീമുകളെ താങ്ങി നിര്‍ത്തുന്ന ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാര്‍ ആണ് അപകടത്തിന് കാരണമെന്നാണ് കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിശദീകരണം.