കൊച്ചി: നടിയും മോഡലുമായ ട്രാന്‍സ്ജെന്‍ഡര്‍ യുവതി ആലപ്പുഴ കാവാലെ നോര്‍ത്ത് സ്വദേശി ഷെറിന് സെലിന് മാത്യു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇവരുടെ പങ്കാളിയെ പോലീസ് ചോദ്യം ചെയ്യും.
യുവതിയുടെ ഫോണ്‍ പരിശോധനയ്ക്കായി സൈബര്‍ സെല്ലിനു കൈമാറിയതായി പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ ടി.എസ്. രതീഷ് പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായെങ്കിലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുവെന്നും പോലീസ് വ്യക്തമാക്കി. അതേസമയം ഷെറിന് പങ്കാളിയുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സൂഹൃത്തുക്കള്‍ നല്കുന്ന സൂചന.
കുറച്ച് ദിവസങ്ങളായി ഇവര്‍ മാനസികമായി വിഷമത്തിലായിരുന്നുവെന്നും പറയുന്നു. ഷെറിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. നിലവില്‍ ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ചളിക്കവട്ടത്ത് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലെ കിടപ്പുമുറിയില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഷെറിന് അഞ്ച് വര്‍ഷമായി പാലാരിവട്ടം, തമ്മനം ഭാഗങ്ങളില്‍ താമസിച്ചുവരികയായിരുന്നു. പാ രഞ്ജിത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രത്തില്‍ പ്രധാന വേഷം ഷെറിന് ചെയ്തിട്ടുണ്ട്.