ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ! എറണാകുളത്ത്‌ നേ​ട്ടം കൊ​യ്ത് ബി​ജെ​പി; തൃ​പ്പൂ​ണി​ത്തു​റ​യി​ൽ എ​ൽ​ഡി​എ​ഫി​ന് കേ​വ​ല ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​യി

കൊ​ച്ചി: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് നേ​ട്ടം. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ആ​റ് സീ​റ്റു​ക​ളി​ൽ ബി​ജെ​പി മൂ​ന്നും സ്വ​ന്ത​മാ​ക്കി.

യു​ഡി​എ​ഫ് ര​ണ്ട്, എ​ൽ​ഡി​എ​ഫ് ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് മു​ന്ന​ണി നി​ല. കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ലെ എ​റ​ണാ​കു​ളം സൗ​ത്ത്, തൃ​പ്പൂ​ണി​ത്ത​റ ന​ഗ​ര​സ​ഭ​യി​ലെ പി​ഷാ​രി​കോ​വി​ല്‍, ഇ​ള​മ​ന​ത്തോ​പ്പ്, കു​ന്ന​ത്തു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​മ്പി​ള്ളി, വാ​ര​പ്പെ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൈ​ലൂ​ര്‍, നെ​ടു​മ്പാ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ത്താ​ണി ടൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജി​ല്ല​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ഇ​തി​ല്‍ മൂ​ന്നെ​ണ്ണം യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് വാ​ര്‍​ഡു​ക​ളാ​യി​രു​ന്നു. ര​ണ്ടെ​ണ്ണം എ​ല്‍​ഡി​എ​ഫി​ന്‍റെ​യും ഒ​രെ​ണ്ണം എ​ന്‍​ഡി​എ​യു​ടെ​യും സി​റ്റിം​ഗ് വാ​ര്‍​ഡു​ക​ളും.

കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ പ​ത്മ​ജ മേ​നോ​ൻ

കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ എ​റ​ണാ​കു​ളം സൗ​ത്ത് (62) ഡി​വി​ഷ​നി​ലേ​ക്ക് ന​ട​ന്ന ത്രി​കോ​ണ​മ​ല്‍​സ​ര​ത്തി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി എ​ന്‍​ഡി​എ മ​ഹി​ളാ മോ​ര്‍​ച്ച ദേ​ശീ​യ സെ​ക്ര​ട്ട​റി പ​ത്മ​ജ എ​സ്. മേ​നോ​നാ​ണ് വി​ജ​യി​ച്ച​ത്.

ബി​ജെ​പി​ക്ക് 974 വോ​ട്ടും എ​ല്‍​ഡി​എ​ഫി​നു 328 വോ​ട്ടും യു​ഡി​എ​ഫി​നു 899 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്. എ​ന്‍​ഡി​എ​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​ണി​ത്.

ക​ഴി​ഞ്ഞ​ത​വ​ണ യു​ഡി​എ​ഫി​ല്‍​നി​ന്ന് സീ​റ്റ് എ​ന്‍​ഡി​എ പി​ടി​ച്ചെ​ടു​ത്ത​പ്പോ​ള്‍ എ​ല്‍​ഡി​എ​ഫ് മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു. എ​ന്‍​ഡി​എ കൗ​ണ്‍​സി​ല​ര്‍ മി​നി ആ​ര്‍. മേ​നോ​ന്‍ അ​ന്ത​രി​ച്ച ഒ​ഴി​വി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്.

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ വ​ള്ളി ര​വി​യും ര​തി രാ​ജു​വും

തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ​യ്ക്ക് ഇ​ര​ട്ട അ​ട്ടി​മ​റി വി​ജ​യ​മാ​ണ് ഉ​ണ്ടാ​യ​ത്. ന​ഗ​ര​സ​ഭ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ര​ണ്ട് വാ​ര്‍​ഡു​ക​ളി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ച്ചു.

11-ാം വാ​ര്‍​ഡ് ഇ​ള​മ​ന​ത്തോ​പ്പി​ല്‍ എ​ന്‍​ഡി​എ​യു​ടെ വ​ള്ളി ര​വി (363 വോ​ട്ട്, ഭൂ​രി​പ​ക്ഷം – 38), 46-ാം വാ​ര്‍​ഡ് പി​ഷാ​രി​ക്കോ​വി​ല്‍ എ​ന്‍​ഡി​എ​യു​ടെ ര​തി രാ​ജു (468 വോ​ട്ട്, ഭൂ​രി​പ​ക്ഷം – 16) എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.

ഇ​തോ​ടെ ന​ഗ​ര​സ​ഭ ഭ​രി​ക്കു​ന്ന എ​ൽ​ഡി​എ​ഫി​ന് കേ​വ​ല ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​യി. എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ട് വാ​ര്‍​ഡു​ക​ളി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ച്ച​തോ​ടെ കൗ​ണ്‍​സി​ലി​ല്‍ എ​ന്‍​ഡി​എ​യു​ടെ അം​ഗ​ബ​ലം 17 ആ​യി.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ട് വാ​ര്‍​ഡു​ക​ളി​ലും എ​ന്‍​ഡി​എ നി​സാ​ര വോ​ട്ടി​നാ​യി​രു​ന്നു പ​രാ​ജ​യ​പ്പെ​ട്ട​ത്.

ഏ​താ​ണ്ട് അ​തേ മാ​ര്‍​ജി​നി​ല്‍​ത്ത​ന്നെ ഇ​ത്ത​വ​ണ എ​ന്‍​ഡി​എ​യ്ക്ക് വി​ജ​യി​ക്കാ​നാ​യ​ത് മ​ധു​ര പ്ര​തി​കാ​ര​മാ​യി. ഇ​പ്പോ​ഴ​ത്തെ ക​ക്ഷി നി​ല എ​ല്‍​ഡി​എ​ഫ് – 23, എ​ന്‍​ഡി​എ – 17, യു​ഡി​എ​ഫ് – 8, സ്വ​ത​ന്ത്ര​ന്‍ – 1 എ​ന്നി​ങ്ങ​നെ​യാ​ണ്.

നെ​ടു​ന്പാ​ശേ​രി​യി​ൽ ജോ​ബി നെ​ല്ലി​ക്ക​ര

നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്തി​ല്‍ യു​ഡി​എ​ഫ് ഭ​ര​ണം നി​ല​നി​ര്‍​ത്തി. 17-ാം വാ​ര്‍​ഡി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ജോ​ബി നെ​ല്‍​ക്ക​ര​യ്ക്ക് 709 വോ​ട്ടും സി​പി എം ​സ്ഥാ​നാ​ര്‍​ഥി ഡോ​ക്ട​ര്‍ എം .​പി ആ​ന്‍റ​ണി​യ്ക്ക് 435 വോ​ട്ടും ബി ​ജെ​പി സ്ഥാ​നാ​ര്‍​ഥി ജോ​ഷി പൗ​ലോ​സി​ന് 34 വോ​ട്ടും ല​ഭി​ച്ചു .

274 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി വി​ജ​യം ഉ​റ​പ്പി​ച്ച​ത് .കോ​ണ്‍​ഗ്ര​സ് അം​ഗ​മാ​യി​രു​ന്ന പി .​വൈ വ​ര്‍​ഗീ​സ് രാ​ജി വ​ച്ച ഒ​ഴി​വി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത് .

19 വാ​ര്‍​ഡു​ക​ള്‍ ഉ​ള്ള നെ​ടു​മ്പാ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 17-ാം വാ​ര്‍​ഡി​ലെ അം​ഗം രാ​ജി​വ​ച്ച​തോ​ടെ യു​ഡി​എ​ഫി​ന്‍റെ​യും എ​ല്‍​ഡി​എ​ഫി​ന്‍റെ​യും അം​ഗ സം​ഖ്യ ഒ​ന്‍​പ​ത് വീ​തം ആ​യി​രു​ന്നു .

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യം നേ​ടി​യ​തി​നാ​ല്‍ ഇ​വി​ടെ കോ​ണ്‍​ഗ്ര​സ് ഭ​ര​ണം ഉ​റ​പ്പി​ച്ചു .ക​ഴി​ഞ്ഞ തെ​രു​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യു​ടെ ഭൂ​രി​പ​ക്ഷം 103 ആ​യി​രു​ന്നു .

കുന്നത്തുനാട്ടിൽ എ​ൻ.​ഒ ബാ​ബു

കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വെ​മ്പി​ള്ളി 11-ാം വാ​ര്‍​ഡി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​ലെ എ​ൻ.​ഒ. ബാ​ബു 139 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ച്ചു. എ​ല്‍​ഡി​എ​ഫ് 520 ഉം, ​ട്വി​ന്റി 20 381 ഉം ​യു​ഡി​എ​ഫ് 284 ഉം ​ബി​ജെ​പി 32 ഉം ​വോ​ട്ടു​ക​ളും നേ​ടി.

കോ​ണ്‍​ഗ്ര​സി​ലെ ജോ​സ് ജോ​ര്‍​ജ് അ​ന്ത​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

വാരപ്പെട്ടിയിൽ കെ.​കെ ഹു​സൈ​ൻ

വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡ് മൈ​ലൂ​ര്‍ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍ യു ​ഡി ഫ് ​സീ​റ്റ് നി​ല​നി​ര്‍​ത്തി. 25 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു​ഡി​എ​ഫ്സ്ഥാ​നാ​ര്‍​ഥി കെ.​കെ.​ഹു​സൈ​നാ​ണ് വി​ജ​യി​ച്ച​ത്.

എ​ല്‍​ഡി​എ​ഫ് ലെ ​ഷി​ബു വ​ര്‍​ക്കി​യാ​യി​രു​ന്നു എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി.1480 വോ​ട്ട​ര്‍​മാ​രി​ല്‍ 1269 പേ​രാ​ണ് വോ​ട്ട് ചെ​യ്ത്. 647 വോ​ട്ടു​ക​ള്‍ നേ​ടി​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​കെ.​ഹു​സൈ​ന്‍ വി​ജ​യി​ച്ച​ത്. എ​ൽ​ഡി​എ​ഫ് ലെ ​എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി​ക്ക് 622 വോ​ട്ടു​ക​ളാ​ണ് വി​ജ​യി​ച്ച​ത്.

മു​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗം കോ​ണ്‍​ഗ്ര​സി​ലെ സി.​കെ.​അ​ബ്ദു​ള്‍​നൂ​ര്‍ മ​ര​ണ​മ​ട​ഞ്ഞ ഒ​ഴി​വി​ലാ​ണ് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. വാ​ര്‍​ഡ് യു​ഡി എ​ഫ് നു​ത​ന്നെ നി​ല​നി​ര്‍​ത്താ​നാ​യ​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ യു​ഡി​എ​ഫ് 9, എ​ൽ​ഡി എ​ഫ് 3, ബി ​ജെ പി 1 ​എ​ന്നി​ങ്ങ​നെ​യാ​യി അം​ഗ​ബ​ലം.

 

 

 

Related posts

Leave a Comment