തൃശൂർ: പ്രസവിച്ച ഉടൻ കുഞ്ഞിനെ കൊന്ന് അഴുക്കുചാലിൽ ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ.
തൃശൂർ മലക്കപ്പാറ സ്വദേശി സിന്ധു ആണ് അറസ്റ്റിലായത്. 23 വയസാണ് പിടിയിലായ യുവതിയുടെ പ്രായം. ഇവർ അവിവാഹിതയാണ്.
കഴിഞ്ഞ ദിവസമാണ് ഇവർ കുഞ്ഞിനെ പ്രസവിച്ചത്. ഈ വിവരം ആരും അറിയാതെ ഇവർ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇതിനു ശേഷമാണ് ഇവർ അഴുക്കുചാലിൽ ഉപേക്ഷിച്ചത്.